Shukra Mangal Gochar: ധന ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ മേട രാശിയിൽ പ്രവേശിച്ചതോടെ ധനശക്തി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ജൂൺ 29 വരെ ചില രാശിക്കാർ തിളങ്ങും.
ധന ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ മേട രാശിയിൽ പ്രവേശിച്ചതോടെ ധനശക്തി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ജൂൺ 29 വരെ ചില രാശിക്കാർ തിളങ്ങും.
മെയ് മാസത്തിന്റെ അവസാനത്തിൽ അസുരന്മാരുടെ ഗുരു എന്നറിയപ്പെട്ടുന്ന ശുക്രൻ ചൊവ്വയുടെ രാശിയായ മേടത്തിൽ പ്രവേശിച്ചു.
ജൂൺ 29 വരെ ഇവിടെ തുടരും. ഐശ്വര്യം, കല-സംഗീതം, സന്തോഷം-ആഡംബരം, പ്രണയം, ദാമ്പത്യ ജീവിതം എന്നിവയുടെ ദാതാവായ ശുക്രൻ ചൊവ്വയുടെ രാശിയിലും ചൊവ്വ ചിങ്ങരാശിയിലും സ്ഥിതി ചെയ്യുന്നതിലൂടെ ധനശക്തി രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗത്തിന്റെ രൂപീകരണം 12 രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ വരും.
ഈ മൂന്ന് രാശികളിൽ ജനിച്ച ആളുകൾക്ക് എല്ലാ മേഖലകളിലും വലിയ വിജയം നേടാനും സാമ്പത്തിക നേട്ടങ്ങൾ നേടാനും കഴിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...
വൃശ്ചികം (Scorpio): ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശുക്രൻ സ്ഥിതി ചെയ്യുന്നത്. ആറാം ഭാവാധിപനായ ചൊവ്വ പത്താം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധനശക്തി രാജയോഗം ഫലപ്രദമാകും. ഈ രാശിയിൽ ശുക്രന്റെ ദൃഷ്ടി പന്ത്രണ്ടാം ഭാവത്തിൽ പതിക്കുന്നു, ഈ ഭാവത്തിൽ ശുക്രൻ വളരെ സ്പെഷ്യൽ. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം, വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം
കർക്കിടകം (Cancer): ഈ രാശിക്കാർക്ക് ശുക്ര-ചൊവ്വയുടെ ധന ശക്തി യോഗം ഫലപ്രദമാകും. ബിസിനസിൽ ഠിനാധ്വാനത്തിന്റെ ഫലം ചൊവ്വ നിങ്ങൾക്ക് നൽകുമ്പോൾ, ശുക്രൻ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇതോടൊപ്പം, ഈ യോഗം വിദ്യാർത്ഥികൾക്ക് വളരെ ഗുണം ചെയ്യും. വിദ്യാഭ്യാസത്തോടുള്ള ആകാംക്ഷ, അഭിനിവേശം, സമർപ്പണം എന്നിവ അവരിൽ നിറയ്ക്കാൻ ഇത് സഹായിക്കും, അങ്ങനെ അവർക്ക് അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയിക്കാൻ കഴിയും. ചൊവ്വയെ ഭൂമിയുടെ ഘടകമായി കണക്കാക്കുന്നു. ഈ സമയം പങ്കാളിയോടൊപ്പം എല്ലാ മേഖലയിലും നിങ്ങൾക്ക് വിജയിക്കാൻ കഴിയും. ജാതകത്തിന്റെ പത്താം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുന്നു.
മിഥുനം (Gemini): ഈ രാശിയി, ശുക്രൻ പതിനൊന്നാം ഭാവത്തിലും ചൊവ്വ മൂന്നാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ശുക്രൻ-ചൊവ്വ രൂപപ്പെടുത്തുന്ന ധനശക്തി യോഗം ഈ രാശിക്കാർക്ക് ഫലപ്രദമാകും. ഇവർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചേക്കാം. ജീവിതത്തിലെ തുടർച്ചയായ പ്രശ്നങ്ങൾക്ക് ഒരു അവസാനം കണ്ടെത്താൻ കഴിയും. ചൊവ്വ സൂര്യന്റെ രാശിയിലും ശുക്രൻ ചൊവ്വയുടെ രാശിയിലും നിൽക്കുന്നു. പന്ത്രണ്ടാം ഭാവാധിപനായ ശുക്രൻ ലാഭ ഭാവത്തിൽ സഞ്ചരിക്കുകയും അഞ്ചാം ഭാവത്തെ നോക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ പല ആഗ്രഹങ്ങളും സഫലമാകും. വിദേശത്ത് നിന്ന് നല്ല ലാഭം നേടാൻ കഴിയും, വിദേശ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)