Surya Shukra Yuti: മാർച്ച് മാസത്തിൽ സൂര്യൻ മീനരാശിയിൽ പ്രവേശിക്കും. അവിടെ ശുക്രനുമായി ചേർന്ന് ശുക്രാദിത്യ യോഗം രൂപീകരിക്കും. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും.
Shukraditya Yoga 2025: വേദ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റാറുണ്ട്.
Shukraditya Yoga 2025: വേദ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റാറുണ്ട്.
അത് 12 രാശികളുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കാറുമുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും അതിൻ്റെ രാശി മാറ്റും.
മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. ശുക്രൻ നേരത്തെ തന്നെ മീനത്തിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സൂര്യനും ബുധനും ചേർന്ന് ശുക്രാദിത്യയോഗം രൂപപ്പെടും.
ഈ യോഗത്തിൻ്റെ രൂപീകരണം മൂലം പല രാശിക്കാരുടെയും ഭാഗ്യം ശോഭിക്കും എന്നാൽ ചിലർ ശ്രദ്ധിക്കണം. ശുക്രാദിത്യ യോഗത്താൽ ഭാഗ്യം തെളിയുന്ന ആ രാശികളെ നമുക്ക് അറിയാം...
ഇടവം (Taurus): ശുക്രാദിത്യ യോഗത്താൽ ഈ രാശിക്കാർക്ക് വളരെയധികം നേട്ടം ലഭിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ നടക്കുന്നത്. ഇത് ഇവർക്ക് എല്ലാ മേഖലയിലും വലിയ വിജയവും സാമ്പത്തിക നേട്ടവും നൽകും. മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും. ഇത് നിങ്ങളുടെ കരിയറിൽ പുരോഗതിയുണ്ടാക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും, ധനനേട്ടം ഉണ്ടാകും.
മിഥുനം (Gemini): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രാദിത്യ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് പരിശ്രമങ്ങളിൽ വിജയം നേടാൻ കഴിയും, പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും, ബിസിനസിൽ നല്ല ലാഭം, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, സന്തോഷത്തിനും സമൃദ്ധിക്കും ഒപ്പം ഭൗതിക സന്തോഷം നേടുന്നതിൽ വിജയിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും.
തുലാം (Libra): സൂര്യ-ശുക്ര സംയോഗം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രാദിത്യയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും. ജോലിസ്ഥലത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി നിങ്ങൾ നല്ല ബന്ധം വളർത്തിയെടുക്കും, പുരോഗതിക്കൊപ്പം ശമ്പളത്തിലും വർദ്ധനവ്, ബിസിനസ്സ് രംഗത്ത് നിങ്ങൾക്ക് വലിയ വിജയം നേടാൻ കഴിയും. വരുമാനം തെളിയും, ഇതോടെ പുതിയ വരുമാന സ്രോതസ്സുകൾ തുറക്കാനാകും. ആരോഗ്യം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)