Shukraditya Budhaditya Rajayoga: മീന രാശിയിൽ സൂര്യൻ ബുധനുമായി ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Double Rajayoga: ജ്യോതിഷമനുസരിച്ച് ജാതകത്തിൽ സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ ബുധാദിത്യ രാജയോഗവും അതുപോലെ സൂര്യനും ശുക്രനും ഒരേ രാശിയിൽ നിൽക്കുമ്പോൾ ശുക്രാദിത്യ രാജയോഗവും രൂപപ്പെടുന്നു.
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കും രാശികൾക്കും ജാതകത്തിനും വലിയ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന്റെ ഇടവേളയിൽ രാശി മാറുന്നു. അതുമൂലം പലതരത്തിലുള്ള രാജയോഗങ്ങളും രൂപപ്പെടുന്നു. നിലവിൽ 3 വലിയ ഗ്രഹങ്ങൾ മീന രാശിയിൽ ഒരുമിച്ച് 2 രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ അധിപനായ ബുധനും അസുരന്മാരുടെ ഗുരുവായ ശുക്രനും ചേർന്നാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്.
ജ്യോതിഷത്തിൽ ശുക്രനെ സ്നേഹത്തിൻ്റെയും ആഡംബരത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. നിലവിൽ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലാണ്, മെയ് 31 വരെ ഇവിടെ തുടരും. ആത്മാവിൻ്റെയും ബഹുമാനത്തിൻ്റെയും ഘടകമായ സൂര്യനും മാർച്ച് 14 ന് മീന രാശിയിലേക്ക് പ്രവേശിച്ചു,
ഇത്തരമൊരു സാഹചര്യത്തിൽ മീന രാശിയിൽ സൂര്യനും ശുക്രനും കൂടിച്ചേർന്നതിനാൽ ശുക്രാദിത്യ രാജ്യയോഗം രൂപപ്പെട്ടു. ഫെബ്രുവരി മുതൽ ബുദ്ധിയുടെയും അറിവിൻ്റെയും ഘടകമായ ബുധൻ മീന രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സൂര്യൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ബുധാദിത്യ രാജയോഗവും രൂപപ്പെട്ടിട്ടുണ്ട്.
മീനരാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്നതിനാൽ ലക്ഷ്മീ നാരായണ രാജയോഗം നേരത്തെ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇത് പല രാശിക്കാർക്കും ഭാഗ്യം നൽകും. ആ ഭാഗ്യ രാശികൾ ആരൊക്കെ അറിയാം...
ഇടവം (Taurus): ബുധാദിത്യ, ശുക്രാദിത്യ രാജ്യയോഗത്തിലൂടെ ഇവരുടെ വരുമാനവും ലാഭവും വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാനും കഴിയും. ജോലിയിൽ സ്ഥാനക്കയറ്റം, ബഹുമാനം എന്നിവ വർദ്ധിക്കും. ഏതെങ്കിലും തരത്തിലുള്ള സ്ഥലമാറ്റം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രഹങ്ങളുടെ സംക്രമണം അനുകൂലമായിരിക്കും. നിങ്ങൾ സമൂഹത്തിൽ കൂടുതൽ ജനപ്രിയനാകും, ബഹുമാനവും ആദരവും വർധിക്കും.
വൃശ്ചികം (Scorpio): ഇവർക്കും ബുധാദിത്യ, ശുക്രാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം അനുകൂലമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ കരിയറിൽ പുരോഗതി, ബമ്പർ ലാഭം, നിക്ഷേപം അല്ലെങ്കിൽ സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പ്രയോജനകരമാകും. ഈ സമയത്ത്, നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം, വിദ്യാഭ്യാസ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ, കുട്ടിയുടെ ആഗ്രഹം സഫലമാകും.
മകരം (Capricorn): ബുധാദിത്യ, ശുക്രാദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് പ്രയോജനകരമായിരിക്കും. കാരണം ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. അതുവഴി നിങ്ങൾക്ക് മാനസിക സ്ഥിരത അനുഭവപ്പെടും. നിങ്ങളുടെ ഊർജത്തിൻ്റെയും കാര്യക്ഷമമായ നേതൃത്വത്തിൻ്റെയും ശക്തിയാൽ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എളുപ്പത്തിൽ മറികടക്കാൻ കഴിയും. മതത്തിലും ആത്മീയതയിലും താൽപര്യം വർദ്ധിക്കും, നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. ജോലിയിലും ബിസിനസ്സിലും പുരോഗതി.
തുലാം (Libra): ഇരട്ട രാജയോഗവും സൂര്യൻ-ശുക്രൻ, ബുധൻ എന്നിവയുടെ സംയോജനവും ഇവർക്കും ശുഭപ്രതീക്ഷ നൽകും. എല്ലാ മേഖലയിലും വിജയം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, എല്ലാ മേഖലയിലും ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. സാമ്പത്തിക സ്ഥിതിയും ആരോഗ്യവും നല്ലതായിരിക്കും. ജോലിസ്ഥലത്ത് ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പളം വർദ്ധിക്കും.
മിഥുനം (Gemini): ബുധാദിത്യ, ശുക്രാദിത്യ രാജയോഗത്തിന്റെ ഇവർക്കും നേട്ടങ്ങൾ ഉണ്ടാകും. പ്രണയ ജീവിതം മികച്ചതായിരിക്കും, ആരോഗ്യം നല്ലതായിരിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, തൊഴിൽരഹിതർക്ക് ജോലി ലഭിക്കും, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ഇൻക്രിമെൻ്റ് എന്നിവയുടെ ആനുകൂല്യം ലഭിക്കും.
ധനു (Sagittarius): ഇവർക്കും രണ്ടു രാജയോഗങ്ങളും നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷം, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, ജോലിയിൽ വിജയം, കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും, ബിസിനസ്സിൽ ഒരു വലിയ ഓർഡർ ലഭിച്ചേക്കാം, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും, പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് തൊഴിൽ രംഗത്ത് നേട്ടങ്ങൾ നൽകും. തൊഴിൽ മേഖലയിലുള്ളവർക്ക് ഒരു യാത്രയ്ക്ക് യോഗം, പ്രമോഷനോടൊപ്പം ഇൻക്രിമെൻ്റ് ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)