Shukraditya Rajayog 2026: മാർച്ചിൽ ശുക്രാദിത്യ രാജയോഗം: സൂര്യനും ശുക്രനും ചേർന്ന് നൽകും ഭാ​ഗ്യത്തിന്റെ പെരുമഴക്കാലം! 3 രാശിക്ക് ധനയോഗവും ഐശ്വര്യവും

Sun Venus Conjunction 2026: ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ഒരു യോ​ഗം ഉടൻ തന്നെ സംഭവിക്കാൻ പോകുകയാണ്. ശുക്രനും സൂര്യനും ചേർന്ന് ശുക്രാദിത്യ രാജയോ​ഗമാണ് രൂപപ്പെടാൻ പോകുന്നത്. 

 

മാർച്ച് 15നാണ് ശുക്രാദിത്യ രാജയോഗം രൂപപ്പെടുക. ശുക്രൻ നിലവിൽ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യനും ഈ രാശിയിലേക്ക് പ്രവേശിക്കുന്നതോടെ വിശിഷ്ടമായ ശുക്രാദിത്യ രാജയോഗം രൂപപ്പെടും. 

 

1 /5

ഈ രാജയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ചില രാശികൾക്ക് അവർ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാകും ജീവിതത്തിൽ സംഭവിക്കുക. ജീവിതത്തിന്റെ എല്ലാ മേഖലയിലും ശുഭകരമായ മാറ്റങ്ങൾ നിങ്ങൾക്കുണ്ടാകും. ഏതൊക്കെയാണ് ആ മൂന്ന് രാശികളെന്ന് നോക്കാം...  

2 /5

മിഥുനം രാശിക്കാരില്‍ ഈ കാലയളവിൽ ജീവിതത്തിൽ നിരവധി ശുഭകരമായ കാര്യങ്ങൾ സംഭവിക്കും. തൊഴിലിൽ പുരോ​ഗതി കൈവരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആ​ഗ്രഹങ്ങളൊക്കെ സഫലമാകും. ഉന്നത വിദ്യാഭ്യാസത്തിന് ആ​ഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. ബിസിനസ് ആരംഭിക്കാനും സമയം നല്ലതാണ്. അതിൽ നിന്നും ലാഭം നേടാനാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.   

3 /5

തുലാം രാശിക്കാര്‍ക്ക് ജീവിതം തന്നെ മാറിമറിയുന്ന സമയമാണിത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം മികച്ച നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. വിവാഹം തീരുമാനിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണിത്.   

4 /5

മീനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ വരുമാനം വർധിക്കും. നഷ്ടപ്പെട്ട പലതും തിരിച്ചുപിടിക്കാൻ സാധിക്കും. ജോലിയിൽ ശമ്പള വർധനവിനും സ്ഥാനക്കയറ്റത്തിനുമൊക്കെ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാകും. ദാമ്പത്യ ജീവിത്തിൽ സന്തോഷമുണ്ടാകും. സമൂഹത്തില്‍ ബഹുമാനവും ആദരവും നേടാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola