മാർച്ച് 29ന് സൂര്യഗ്രഹണം സംഭവിക്കും. ചൈത്ര അമാവാസിയാണ് ഈ ദിവസം. ഈ വർഷത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. എന്നാൽ സൂര്യഗ്രഹണം 12 രാശിക്കാരിലും വ്യത്യസ്ഥ ഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
ചിങ്ങം രാശിക്കാർക്ക് പ്രതിസന്ധികൾ ഉണ്ടാകും. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. ആരോഗ്യപ്രശ്നങ്ങൾ അലട്ടും. കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.
കന്നി രാശിക്കാരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ബന്ധുക്കൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും. ബിസിനസിൽ പ്രശ്നങ്ങളുണ്ടാകും.
തുലാം രാശിക്കാർ വളരെ ജാഗരൂകരായിരിക്കേണ്ട സമയമാണ്. തുലാം രാശിക്കാർക്ക് ജീവിതത്തിൽ സമ്മിശ്ര ഫലങ്ങളായിരിക്കും. ചെറിയ രീതിയിൽ നേട്ടങ്ങളുണ്ടാകും. മാനസിക വിഷമം ഉണ്ടാകും. ഇഷ്ടപ്പെടുന്ന ആളുകളിൽ നിന്ന് മോശം അനുഭവം ഉണ്ടാകും. അവഗണനകൾ വിഷമിപ്പിക്കും.
വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും. ബിസിനസിൽ പ്രശ്നങ്ങളുണ്ടാകും. പണം ശരിയായ വിധത്തിൽ ഉപയോഗിക്കാനാകില്ല. പ്രതിസന്ധികൾ തരണം ചെയ്യാനാകുമെങ്കിലും ജീവിതം കഠിനമായിരിക്കും.
ധനു രാശിക്കാർക്ക് ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ ആയിരിക്കും. സാമ്പത്തിക നേട്ടങ്ങൾ കുറയും. മാനസിക വിഷമങ്ങൾ കുറയും. സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമെങ്കിലും ബിസിനസിൽ ലാഭം ഉണ്ടാകും. തൊഴിൽ രംഗത്ത് പ്രതിസന്ധിയുണ്ടാകും.
മീനം രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടും. നേത്ര സംബന്ധമായ രോഗങ്ങളുണ്ടാകും. ആരോഗ്യത്തിനായി പണം ചിലവഴിക്കേണ്ടി വരും. മാതാപിതാക്കളിൽ നിന്ന് വിഷമിപ്പിക്കുന്ന കാര്യങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും.