2025 മാർച്ച് 29ന് സൂര്യഗ്രഹണ ദിനത്തിൽ സപ്തഗ്രഹി യോഗവും രൂപപ്പെടുന്നു. മീനം രാശിയിലാണ് സപ്തഗ്രഹി യോഗം രൂപപ്പെടുന്നത്.
മാർച്ച് 29ന് സൂര്യഗ്രഹണ ദിനത്തിൽ തന്നെ ശുക്രൻ, ബുധൻഷ ചൊവ്വ, സൂര്യൻ, ശനി എന്നിങ്ങനെയുള്ള നിരവധി ഗ്രഹങ്ങൾ മീനത്തിൽ ചേർന്ന് സപ്തഗ്രഹി യോഗം രൂപപ്പെടുന്നു.
ഈ യോഗത്താൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരും. ഏതെല്ലാം രാശിക്കാർക്കാണ് ജീവിതത്തിൽ സൌഭാഗ്യങ്ങൾ വന്നുചേരുന്നതെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് കരിയറിൽ ശോഭിക്കാനാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും.
കർക്കടക രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ബിസിനസിൽ വളർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. വിദേശത്ത് ജോലി നോക്കുന്നവർക്ക് നിരവധി അവസരങ്ങൾ വന്നുചേരും.
കന്നി രാശിക്കാർക്ക് ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. നിരവധി സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. കരിയറിൽ ഉയർച്ചയുണ്ടാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. തൊഴിലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)