Solar eclipse and Saturn Transit in Pisces: സൂര്യഗ്രഹണവും ശനി സംക്രമണവും ഒരേ ദിവസം സംഭവിക്കാൻ പോകുകയാണ്. മാർച്ച് 29നാണ് ഈ പ്രതിഭാസം നടക്കാൻ പോകുന്നത്.
100 വർഷങ്ങൾക്ക് ശേഷമാണ് ശനിയുടെ രാശിമാറ്റവും സൂര്യഗ്രഹണവും ഒരേ ദിവസം സംഭവിക്കാൻ പോകുന്നത്. മീനം രാശിയിലാണ് ഇവ രണ്ടും സംഭവിക്കുന്നത്.
മൂന്ന് ഗ്രഹങ്ങൾക്കാണ് ഇത് ദോഷം ചെയ്യുക. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാർക്ക് ശനിയുടെ രാശിമാറ്റത്തോടെ ഏഴരശനി തുടങ്ങുകയാണ്. ഇവർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. വരവിനേക്കാൾ ചെലവ് കൂടാനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം രോഗങ്ങള്‍ വര്‍ധിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്കുണ്ടായിരുന്ന പേരും പ്രശസ്തിയും കുറയാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. മേലുദ്യോഗസ്ഥരിൽ നിന്ന് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള അനുഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക.
കന്നി രാശിക്കാർക്ക് ഈ കാലയളവിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും. തൊഴിൽ രംഗത്ത് വളരെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുക. മനസിന് വിഷമമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.