Guru Chandra Yuti: ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം 12 വർഷത്തിന് ശേഷം മിഥുന രാശിയിൽ കടക്കാൻ പോകുകയാണ്. ഇതിലൂടെ ചന്ദ്രനുമായി സംയോജിച്ച് ഗജകേസരി രാജയോഗം ഉണ്ടാകും.
Gajakesari Yoga 2025: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും സൃഷ്ടിക്കും.
Gajakesari Yoga 2025: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും സൃഷ്ടിക്കും. ഇത് മനുഷ്യ ജീവിതത്തെയും ലോകത്തെയും ബാധിക്കും. മെയ് 14 ന് രാത്രി വ്യാഴം മിഥുന രാശിയിലേക്ക് പ്രവേശിച്ചു.
മെയ് 17 ന് ചന്ദ്രൻ ധനു രാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രനും വ്യാഴവും പരസ്പരം മുഖാമുഖം ആയിരിക്കും. അതുമൂലം ഗജകേസാരി രാജയോഗം രൂപപ്പെടും.
ഈ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഒപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യത. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം...
കന്നി (Virgo): ഗജകേസരി രാജയോഗത്തിന്റെ രൂപീകരണം നിങ്ങൾക്ക് ഗുണകരമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ കർമ്മ ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത്, നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുരോഗതി, വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലി പൂർത്തീകരിക്കുകയും നിങ്ങൾക്ക് വിജയം ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലം, മത്സര പരീക്ഷകളിൽ മികച്ച വിജയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടങ്ങൾ എന്നിവയുണ്ടാകും.
മിഥുനം (Gemini): ഗജകേസരി രാജയോഗത്തിന്റെ രൂപീകരണത്തോടെ മിഥുന രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ സാധ്യത. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, ബന്ധങ്ങൾ കൂടുതൽ ശക്തമാകും, വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കപ്പെടും. വരുമാന സ്രോതസ്സുകൾ തുറക്കപ്പെടും.
ചിങ്ങം (Leo): ഗജകേശരി രാജയോഗം ഇവർക്കും ശുഭകരവും ഫലപ്രദവുമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ വരുമാന സ്ഥാനത്തും ലാഭ സ്ഥാനത്തും രൂപപ്പെടും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവ്, ജോലിയിൽ പുതിയ പദ്ധതികൾ ലഭ്യമാകും, ബിസിനസുകാർക്ക് നല്ല ലാഭം, സാമ്പത്തിക സ്ഥിതി ശക്തമാകും, പണം നിക്ഷേപിക്കാൻ പറ്റിയ സമയമാണിത്. ഓഹരി വിപണി, വാതുവയ്പ്പ്, ലോട്ടറി എന്നിവയിൽ നല്ല ലാഭം ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)