Chanakya Niti: വിദ്യാർത്ഥികളാണോ? ഉയർച്ചയിലെത്താൻ ചാണക്യന്റെ വിജയമന്ത്രം ശീലമാക്കൂ

Chanakya Niti: പൗരാണിക ഭാരതത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു ആചാര്യൻ ചാണക്യൻ

 

വിദ്യാർത്ഥികൾ തന്റെ പഠന കാര്യങ്ങളിൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അതേപോലെ, വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചാണക്യന്റെ വാക്കുകളുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം

 

1 /5

ഓരോ കാര്യങ്ങളും ചെയ്ത് തീർക്കാൻ ഒരു നിശ്ചിത സമയമുണ്ട്. അതിനാൽ എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീർക്കാൻ ശ്രദ്ധിക്കുക. അലസത വെടിഞ്ഞ് പഠനത്തില്‍ ശ്രദ്ധിക്കണം  

2 /5

ജീവിതത്തിൽ പാലിക്കേണ്ട മറ്റൊന്നാണ് അച്ചടക്കം. അച്ചടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏത് കാര്യത്തിലും വിജയം നേടാനാകും  

3 /5

കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കുക. നല്ല സുഹൃത്തുക്കള്‍ എപ്പോഴും നിങ്ങള്‍ക്ക് ഒരു വഴികാട്ടിയാകും.  

4 /5

തെറ്റുകൾക്ക് അടിമപ്പെടാതെ ശ്രദ്ധിക്കുക. മയക്കുമരുന്ന്, ലഹരി മുതലായവയില്‍ നിന്ന് വിട്ടുനില്‍ക്കുക.   

5 /5

വിദ്യാർത്ഥികളുടെ ശത്രുവാണ് അലസതയെന്ന് ചാണക്യൻ പറയുന്നു. അലസത നിങ്ങളെ എങ്ങമെത്തിക്കില്ല. വിജയമാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ അതിനായി കഠിനാധ്വാനം ചെയ്യണം.

You May Like

Sponsored by Taboola