Ardhayoga on April 25th: വേദ ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് വ്യാഴവും സൂര്യനും. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ച് ചേരുമ്പോൾ വിവിധ രാശികൾക്ക് അനുകൂലമായ നിരവധി നേട്ടങ്ങൾ ലഭിക്കും.
മേടം രാശിയിലാണ് സൂര്യൻ നിലവിലുള്ളത്. വ്യാഴം ഇടവം രാശിയിലും. ഏപ്രിൽ 25ന് ഈ രണ്ട് ഗ്രഹങ്ങളുടെയും ചലനത്തിൽ മാറ്റമുണ്ടാകുകയും അവിടെ അര്‍ദ്ധകേന്ദ്ര യോഗം രൂപപ്പെടുകയും ചെയ്യുന്നു. മൂന്ന് രാശിക്കാർക്കാണ് ഇതിന്റെ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്.
മൂന്ന് രാശികൾക്കും ജീവിതത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ ഒഴിയും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. തൊഴിൽ രംഗത്ത് ഇവർക്ക് ശോഭിക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ രാശിക്കാരെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് അർദ്ധകേന്ദ്ര യോഗത്തിലൂടെ അനവധി നേട്ടങ്ങൾ കൈവരും. ജീവിതത്തിലുണ്ടാകുന്ന തടസങ്ങൾ അകലും. കരിയറിൽ നിങ്ങൾ ആഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂല വിധിയുണ്ടാകും. പുതിയ സ്ഥലമോ, വാഹനമോ മറ്റോ വാങ്ങാനുള്ള യോഗമുണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കാനാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.
മിഥുനം രാശിക്കാർ ഈ കാലയളവിൽ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാകും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവുമുണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കും. ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരും. മാനസിക വിഷമങ്ങൾ മാറി സന്തോഷമുണ്ടാകും.
വൃശ്ചികം രാശിക്കാര്‍ക്ക് അര്‍ദ്ധകേന്ദ്ര യോഗത്തിലൂടെ നിരവധി നേട്ടങ്ങള്‍ കൈവരും. വിദ്യാഭ്യാസ മേഖലയില്‍ അനുകൂലമായ കാര്യങ്ങൾ സംഭവിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള പേരും പ്രശസ്തിയും വര്‍ധിക്കും. രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ കാലയളവാണിത്. കുടുംബ ജീവിതം സന്തോഷകരമാകും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയുകയും നേട്ടമുണ്ടാകുകയും ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)