Sun Nakshatra Transit: ഇന്ന് സൂര്യൻ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഉച്ചയ്ക്ക് 2.08നാണ് നക്ഷത്രമാറ്റം സംഭവിക്കുക. ഇതോടെ പഞ്ചഗ്രഹി യോഗവും രൂപപ്പെടും. കൂടാതെ ചന്ദ്രന്‍ മേടം രാശിയിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഉത്രം നക്ഷത്രക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊട്ട് അങ്ങോട്ട് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനാകും. തൊഴിൽ രംഗത്തും നേട്ടമുണ്ടാക്കാൻ സാധിക്കും. കഷ്ടപ്പാടുകൾ ഒഴിയും. പുതിയ ജോലി കണ്ടെത്തും. നിലവിൽ ജോലി ചെയ്യുന്നവർക്ക് ആ സ്ഥാപനത്തിൽ നല്ല പേരുണ്ടാക്കിയെടുക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ കുറയുകയും സമ്പാദ്യം വർധിക്കുകയും ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.
അത്തം നക്ഷത്രക്കാര്‍ക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങളും നിറയും. ജോലിയിൽ സംതൃപ്തിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സ്വത്ത് തർക്കങ്ങൾ മാറും. വിദേശത്ത് ജോലി ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
ചിത്തിര നക്ഷത്രക്കാർക്ക് ബിസിനസിൽ പുരോഗതിയും ലാഭവുമുണ്ടാകും. പുതിയതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണിത്. സാമ്പത്തിക നേട്ടമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാൻ സാധിക്കും. ആഗ്രഹിച്ചതൊക്കെ നേടാൻ കഴിയും.
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ സമയം ചിലവുകൾ കുറയുകയും സമ്പാദ്യം വർധിക്കുകയും ചെയ്യും. മാനസിക പ്രശ്നങ്ങൽ ഒഴിയും. ബിസിനസിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. ശമ്പളം കൂടുതലുള്ള ജോലി ലഭിക്കാനിടയുണ്ട്.
തിരുവോണം നക്ഷത്രക്കാർക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. കഷ്ടപ്പാടുകള്‍ മാറും. മാനസിക വിഷമങ്ങള്‍ അകലും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.