Astrology Predictions: രാജയോ​ഗവും ധനയോ​ഗവും ഒന്നിച്ച്; നേട്ടങ്ങൾ കൊയ്യും നാളുകാർ ഇവർ

ഏപ്രിൽ 14ന് സൂര്യൻ മേടം രാശിയിൽ പ്രവേശിച്ചുകഴിഞ്ഞു. മെയ് 14ന് ഇടവം രാശിയിലേക്കും സൂര്യൻ സഞ്ചരിക്കും. വ്യാഴവും അതിന്റെ രാശിമാറുകയാണ്. മിഥുനം രാശിയിലേക്കാണ് വ്യാഴത്തിന്റെ മാറ്റം. 

 

1 /7

ഈ രണ്ട് ​ഗ്രഹങ്ങളുടെയും രാശിമാറ്റം 5 നക്ഷത്രക്കാർക്ക് ധനയോഗവും രാജയോഗവും ഒന്നിച്ച് നൽകും. ഏതൊക്കെ രാശികൾക്കാണ് നേട്ടമുണ്ടാകുകയെന്ന് നോക്കാം.  

2 /7

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജീവിതത്തിൽ സർവ്വൈശ്വര്യങ്ങളുമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ ആ​ഗ്രഹിച്ചതൊക്കെ നേടാനാകും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പൂർവ്വിക സ്വത്തിൽ അവകാശം ലഭിക്കും. കഷ്ടകാലം ഒഴിയും. പുതിയ സ്ഥലം വാങ്ങാൻ യോ​ഗമുണ്ടാകും.   

3 /7

രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ കഷ്ടകാലങ്ങള്‍ ഒഴിയും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. സാമ്പത്തിക നേട്ടമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. ജോലി സ്ഥലത്ത് ഇവർക്ക് പ്രശസ്തി നേടാനാകും. സ്ഥാനക്കയറ്റവും ശമ്പളവർധനവുമുണ്ടാകും.   

4 /7

തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. മാനസിക പ്രയാസങ്ങൾ അകലും. പുതിയ വീട് സ്വന്തമാക്കാനാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും പ്രശസ്തി നേടാനും യോ​ഗമുണ്ടാകും.   

5 /7

ഉത്രാടം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പുരോ​ഗതിയുണ്ടാകും. ജീവിതത്തിൽ സൗഭാ​ഗ്യങ്ങൾ വന്നുചേരും. കുടുംബപ്രശ്നങ്ങൾ ഒഴിയുകയും സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അനുകൂലമായ സമയമാണിത്.   

6 /7

തിരുവോണം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ കാലമാണിത്. സാമ്പത്തിക പ്രതിസന്ധികൾ മാറി പുരോ​ഗതി കൈവരിക്കാനാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. തൊവിൽ രം​ഗത്ത് ശോഭിക്കാൻ സാധിക്കും. അം​ഗീകാരങ്ങൾ ഇവരെ തേടിയെത്തും.   

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola