Sunapha Yoga: കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്; സുനഭായോഗം നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

Fri, 13 Dec 2024-10:13 am,

വേദ ജ്യോതിഷപ്രകാരം  വളരെ വിശേഷപ്പെട്ട ഒരു യോഗമാണ് സുനഭായോഗം. ഇത് ചന്ദ്രനെ അല്ലെങ്കില്‍ ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള യോഗമാണ്. ഇതിന്റെ പ്രത്യേകത വളരെ അപൂര്‍വ്വമായ ഗ്രഹവിന്യാസമാണ്

ഈ യോഗം വ്യക്തിക്ക് സാമ്പത്തികമായ ഉന്നമനവും നേട്ടങ്ങളും വളര്‍ച്ചയും അപ്രതീക്ഷിത സൗഭാഗ്യങ്ങളും നല്‍കും. ഡിസംബര്‍ 11 നാണ് ഈ യോഗം രൂപപ്പെട്ടത്.  ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങളാണ് ലഭിക്കുന്നത്

ചന്ദ്രന്‍ സ്ഥിതി ചെയ്യുന്ന രാശിയുടെ രണ്ടോ അല്ലെങ്കില്‍ നാലാം ഭാവത്തിലോ ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി തുടങ്ങി ഏതെങ്കിലും ഗ്രഹങ്ങള്‍ വരുമ്പോഴാണ് സുനഭാ യോഗം സൃഷ്ടിക്കപ്പെടുന്നത്

സുനഭാ യോഗത്തിലൂടെ ചില രാശിക്കാർ സ്വന്തം കഴിവിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കും. ഉന്നതസ്ഥാനം, സാമ്പത്തിക നേട്ടം എന്നിവ ലഭിക്കും. ഇവർക്ക് ഉന്നത അധികാര സ്ഥാനങ്ങളില്‍ എത്താനും ശോഭിക്കാനും യോഗമുണ്ടാകും.

ഇടവം (Taurus): ഈ യോഗത്താൽ ഇവർക്ക് സാമ്പത്തിക നേട്ടം, കരിയറിൽ ഉയർച്ച, ബന്ധങ്ങൾ ദൃശ്യമാകും, തീരുമാനം എടുക്കാനുള്ള ഉറച്ച കഴിവും ഉണ്ടാകും.

കന്നി (Virgo): ഇവർ ഈ യോഗത്തിലൂടെ സ്വന്തം കഴിവിൽ നേട്ടങ്ങൾ സ്വന്തമാക്കും. ഉന്നതസ്ഥാനങ്ങളിൽ എത്തും, കഠിനാധ്വാനത്തിലൂടെ സ്വത്തുക്കൾ ആർജ്ജിക്കും.

വൃശ്ചികം (Scorpio):  ഇവർ ഈ യോഗത്തിലൂടെ ഉയർന്ന അധികാര സ്ഥാനങ്ങളിൽ എത്തും, ഇവരുടെ ആഴത്തിലുള്ള അറിവ് തിളക്കം കൂട്ടും.  പേരും പ്രശസ്തിയും നേടും

മകരം (Capricorn): ഇവർക്കും ഈ യോഗം വൻ നേട്ടങ്ങൾ നൽകും.  അപ്രതീക്ഷിത ധനനേട്ടം, സാമ്പത്തിക നേട്ടം, കരിയറിൽ ഉയർച്ച എന്നിവയുണ്ടാകും

മീനം (pisces):  ഇവർക്ക് ഈ യോഗത്താൽ ബന്ധങ്ങളിൽ ദൃഢതയുണ്ടാകും, തീരുമാനം എടുക്കാനുള്ള കഴിവ് മെച്ചപ്പെടും, കരിയറിൽ അംഗീകാരം, അവിചാരിത സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link