Orange Health Benefits: ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തൂ, ഈ ആരോ​ഗ്യ​ഗുണങ്ങൾ നിങ്ങൾക്കും സ്വന്തമാക്കാം

Health Benefits of Orange: മധുരമുള്ള ഒരു സിട്രസ് പഴം എന്നതിലുപരി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി, ഫൈബർ എന്നിവ കൊണ്ട് സമ്പന്നമായ ഓറഞ്ച് കഴിക്കുന്നത് കൊണ്ട് ഹൃദയാരോ​ഗ്യത്തിനും ചർമ്മാരോ​ഗ്യത്തിനുമൊക്കെ സഹായിക്കുന്നു. 

 

1 /7

ഓറഞ്ച് കഴിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?  

2 /7

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് ജലദോഷം, പനി തുടങ്ങി നിരവധി രോ​ഗങ്ങളിൽ നിന്ന് നിങ്ങളെ അകറ്റുന്നു.   

3 /7

ഓറഞ്ചിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അവ കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.   

4 /7

ഓറഞ്ചിലുള്ള വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോ​ഗ്യവും യുവത്വവും നിലനിർത്തുന്നു. നിങ്ങളുടെ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാനും ഓറഞ്ചിലുള്ള വിറ്റാമിൻ സി സഹായകരമാണ്.   

5 /7

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലുള്ള സോഡിയത്തിൻ്റെ അളവ് നിയന്ത്രിച്ച് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.   

6 /7

ഓറഞ്ചിൽ സിയാക്സാന്തിൻ എന്ന പോഷകം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ നേത്രാരോ​ഗ്യത്തിന് ആവശ്യമായ ഈ പോഷകം കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തിമിരം, മാക്യുലർ ഡിജനറേഷൻ തുടങ്ങിയ രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

7 /7

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola