Surya Fav Zodiacs: സൂര്യ ദേവൻറെ പ്രിയ രാശിക്കാർ ഇവർ; സമ്പത്തും അനുഗ്രഹവും വർഷിക്കും ഇവർക്ക് മേൽ!

Published: Jun 08, 2025, 08:54 AM IST|Updated: Jun 08, 2025, 08:54 AM IST

വേദ ജ്യോതിഷ പ്രകാരം, സൂര്യന് വലിയ പ്രാധാന്യം നൽകുന്നു. സൂര്യ ദേവനെ ആരാധിക്കുന്നത് ജീവിതത്തിൽ ഉയർച്ചയും വിജയവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

സൂര്യൻ1/6

Sun Fav Zodiacs

വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ മാറ്റങ്ങൾ 12 രാശിക്കാരിലും പലവിധത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകും. ചില രാശിക്കാർക്ക് ഇത് ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങളും പുരോഗതിയും കൊണ്ടുവരും.

സൂര്യ ദേവൻ2/6

Sun Fav Zodiacs

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. അത്രത്തോളം പ്രാധാന്യവും ്ശക്തിയും സൂര്യനുണ്ട്. ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സൂര്യൻറെ സ്വാധീനം വളരെ ശക്തമാണ്.

സൂര്യൻറെ പ്രിയ രാശിക്കാർ3/6

Sun Fav Zodiacs

ചില രാശിക്കാർക്ക് സൂര്യൻറെ പ്രത്യേക അനുഗ്രഹവും കൃപയും ലഭിക്കും. ഈ രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ കാലത്തും ഉയർച്ചയുണ്ടാകും. ജീവിതത്തിൽ ഊർജ്ജവും പ്രത്യാശയും ഉണ്ടായിരിക്കും. ഏതെല്ലാം രാശിക്കാരാണ് സൂര്യദേവന് പ്രിയപ്പെട്ടവരെന്ന് അറിയാം.

മേടം (Aries)4/6

മേടം രാശിയുടെ അധിപൻ ചൊവ്വ ആണ്. മേടം രാശിക്കാർ സൂര്യനെ ആരാധിക്കുന്നത് ജീവിതത്തിൽ ഗുണഫലങ്ങൾ നൽകും. ഇവർ ധൈര്യവും ഉത്സാഹവും ഉള്ളവരായിരിക്കും. സൂര്യ ദേവൻറെ അനുഗ്രഹത്താൽ മേടം രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും.

ചിങ്ങം (Leo)5/6

ചിങ്ങം രാശിക്കാരുടെ അധിപൻ സൂര്യൻ ആണ്. ഇവർ ധൈര്യമുള്ളവരും ജന്മനാ നേതൃഗുണമുള്ളവരും ആയിരിക്കും. ചിങ്ങം രാശിക്കാർക്ക് സൂര്യദേവനെ ആരാധിക്കുന്നത് ജീവിതത്തിൽ ഉയർച്ചയും സമ്പത്തും പ്രദാനം ചെയ്യും. സൂര്യദേവന് ഞായാറാഴ്ച ജലം അർപ്പിച്ച് പൂജ നടത്തുന്നത് നല്ലതാണ്.

ധനു (Sagittarius)6/6

ധനു രാശിക്കാർ സൂര്യൻറെ പ്രിയ രാശിക്കാരാണ്. ധനു രാശിയുടെ അധിപൻ വ്യാഴം ആണ്. ഇവർ ധൈര്യശാലികൾ ആയിരിക്കും. ഇവർ സൂര്യദേവനെ ആരാധിക്കുന്നത് ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കാനിടയാക്കും.