സൂര്യൻ ഇടവം രാശിയിലേക്ക് മാറുന്നത് മൂന്ന് രാശിക്കാർക്ക് വലിയ കഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും.
ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും സൂര്യനും സൌഹൃദ ഗ്രഹങ്ങൾ ആണെങ്കിലും ചില സമയങ്ങളിൽ വിപരീത ഫലം സൃഷ്ടിക്കപ്പെടും. അതിനാൽ സൂര്യൻ ഇടവം രാശിയിലേക്ക് മാറുന്നത് ചില രാശിക്കാർക്ക് ദോഷമായി ഫലിക്കും.
സൂര്യൻ ഇടവം രാശിയിലേക്ക് മാറിയതിന് ശേഷം ജൂൺ 14 വരെ ഇടവം രാശിയിൽ തുടരും. പിന്നീട് ജൂൺ 15ന് മിഥുനം രാശിയിലേക്ക് മാറും. ഇടവം രാശിയിൽ സൂര്യൻ സംക്രമിക്കുന്നത് മൂന്ന് രാശിക്കാരെ ദുരിതത്തിലാക്കും.
സൂര്യൻറെ സംക്രമണം മൂലം ഈ മൂന്ന് രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, ബിസിനസിൽ നഷ്ടം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് മെയ് 15 മുതൽ ഭാഗ്യദോഷം ഉണ്ടാകുന്നതെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് ജോലി സ്ഥലത്ത് പ്രശ്നങ്ങൾ നേരിടേണ്ടി വരും. ജോലിയിൽ തിരക്കുണ്ടാകും. കുടുംബാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. സൂര്യൻറെ ഇടവത്തിലേക്കുള്ള സംക്രമണം മിഥുനം രാശിക്കാർക്ക് ദോഷങ്ങളുടെ ഒരു നിര തന്നെയാണ് കൊണ്ടുവരിക.
തുലാം രാശിക്കാർക്ക് കുടുംബത്തിൽ സ്വസ്ഥത നഷ്ടപ്പെടും. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകും. പങ്കാളികൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകും. മാനസിക സമ്മർദ്ദം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.
കുംഭം രാശിക്കാർക്ക് ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടാകും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധം വഷളാകും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)