ഒക്ടോബർ 17ന് സൂര്യൻ കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് മാറുന്നതിൻറെ ഫലമായി ചില രാശിക്കാരിൽ മോശം ഫലങ്ങളുണ്ടാകും. നവംബർ 16 വരെ സൂര്യൻ തുലാം രാശിയിൽ തുടരും. സൂര്യൻറെ രാശിമാറ്റം ഏതെല്ലാം രാശിക്കാരെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് ജീവിതത്തിൽ പ്രതീക്ഷിക്കാതെ പല പ്രശ്നങ്ങളും ഉണ്ടാകും. ബിസിനസിൽ വലിയ ശ്രദ്ധ നൽകണം. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി ഉണ്ടാകുന്ന ചെറിയ അഭിപ്രായ ഭിന്നതകൾ പോലും വലിയ തർക്കങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നയിക്കും.
കർക്കിടക രാശിക്കാർക്ക് ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. കുടുംബത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സ്വത്ത് സംബന്ധമായ തർക്കങ്ങളും പ്രശ്നങ്ങളും വർധിക്കും.
മിഥുനം രാശിക്കാർക്ക് വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. തെറ്റിദ്ധാരണകളുണ്ടാകും. കുടുംബത്തിൽ കലഹമുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ചെറിയ പ്രശ്നങ്ങൾക്ക് പോലും പരിഹാരം കാണാനാകില്ല.
വൃശ്ചികം രാശിക്കാർക്ക് അനാവശ്യ ചിലവുകളും യാത്രാക്ലേശങ്ങളും ഉണ്ടാകും. ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കണം. ജോലിയിലോ ബിസിനസിലോ പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ വളരെ ജാഗ്രത വേണം.
കുംഭം രാശിക്കാർക്ക് എത്ര കഠിനാധ്വാനം ചെയ്താലും ഫലം ഉണ്ടാകില്ല. പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)