Surya Rashiparivartan: ജ്യോതിഷ പ്രകാരം സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും. സൂര്യന്റെ രാശിയിലെ ഈ മാറ്റം 3 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും.
Surya Transit In Leo: വേദ കലണ്ടർ അനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മറ്റാറുണ്ട്. ഇത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും നേരിട്ട് സ്വാധീനം ചെലുത്തും
Surya Transit In Leo: വേദ കലണ്ടർ അനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മറ്റാറുണ്ട്. ഇത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും നേരിട്ട് സ്വാധീനം ചെലുത്തും.
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ആഗസ്റ്റിൽ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ദൃശ്യമാകും.
ഈ സമയത്ത് ഭാഗ്യം പ്രകാശിക്കാൻ സാധ്യതയുള്ള 3 രാശിക്കാർ ഉണ്ട്. അവർക്ക് കരിയറിലും ബിസിനസിലും മികച്ച വിജയം നേടാൻ കഴിയും. ആ ഭാഗ്യ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം...
ചിങ്ങം (Leo): സൂര്യന്റെ രാശി മാറ്റം ഇവർക്ക് അനുകൂലമായിരിക്കും. സൂര്യൻ ഈ രാശിയുടെ ലഗ്ന സ്ഥാനത്ത് സംക്രമിക്കും. ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസത്തിൽ വർദ്ധനവ്, ആശയവിനിമയം വർദ്ധിക്കും, കരിയറിൽ നേരിട്ട് നേട്ടങ്ങൾ ലഭിക്കും, പങ്കാളിത്ത ജോലികളിലും നേട്ടങ്ങൾ, ദാമ്പത്യ ജീവിതം മധുരമായിരിക്കും, ഈ സമയത്ത് അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിക്കും.
ധനു (Sagittarius): ഇവർക്കും സൂര്യന്റെ രാശിമാറ്റം അനുകൂലമായിരിക്കും. സൂര്യൻ ഈ രാശിയുടെ ഭാഗ്യസ്ഥാനത്ത് സംക്രമിക്കും. അതിനാൽ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാം, ഏതെങ്കിലും മതപരമോ ശുഭകരമോ ആയ പരിപാടിയിൽ പങ്കെടുക്കാം, ജീവിതത്തിൽ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർദ്ധിക്കും, ജോലിസ്ഥലത്ത് ബഹുമാനത്തിനും സ്ഥാനക്കയറ്റത്തിനും അവസരങ്ങൾ ഉണ്ടാകും. പുതിയ വാഹനമോ സ്വത്തോ വാങ്ങാനുള്ള സാധ്യതയുണ്ടാകാം, സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി, അച്ഛനുമായുള്ള ബന്ധം കൂടുതൽ ശക്തമാകും
വൃശ്ചികം (Scorpio): സൂര്യന്റെ രാശി മാറ്റം ഇവർക്കും ഗുണകരമായിരിക്കും. കാരണം സൂര്യൻ ഈ രാശിയുടെ തൊഴിൽ, ബിസിനസ്സ് എന്നീ സ്ഥാനങ്ങളിലേക്കാണ് സംക്രമിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുരോഗതി, പുതിയ ജോലി ആരംഭിക്കുന്നതിന് ഈ സമയം അനുയോജ്യം, പണം തിരികെ ലഭിക്കാനുള്ള സാധ്യത, വിദേശയാത്ര നടത്താനോ വിദേശത്ത് നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനോ സാധ്യത, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)