നവംബർ 16 പ്രണയരാശി
മേടം: കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ബന്ധങ്ങൾ ശക്തിപ്പെടുത്തും. നിങ്ങളുടെ ചുറ്റുമുള്ളവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് ലഭിക്കും. പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും.
ഇടവം: ഐക്യം നിലനിർത്തും. പങ്കാളിയുമായുള്ള സഹകരണത്തിലൂടെ നിങ്ങൾ പുരോഗതി കൈവരിക്കും. ബന്ധത്തിൽ വ്യക്തത വർദ്ധിക്കുകയും, കൂടുതൽ പക്വത കൈവരിക്കുകയും ചെയ്യും.
മിഥുനം: പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. വ്യക്തിപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. വൈകാരിക കാര്യങ്ങൾ മെച്ചപ്പെടും. ബന്ധങ്ങൾ അനുകൂലമായി തുടരും. ബന്ധുക്കളുടെ വിശ്വാസം നിങ്ങൾ നേടും.
കർക്കിടകം: വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ ക്ഷമ കാണിക്കുക. പ്രിയപ്പെട്ടവരുടെ ഉപദേശം നിങ്ങൾ പിന്തുടരും. പങ്കാളിയല്ലാതെ മറ്റ് ആരുമായും അധികം വൈകാരിക ബന്ധം പുലർത്താൻ പോകരുത്.
ചിങ്ങം: കുടുംബത്തിൽ ഐക്യം നിലനിൽക്കും. സ്വയം അവബോധം സ്വയം അച്ചടക്കത്തിലേക്കും മികച്ച വിജയത്തിലേക്കും നയിക്കുന്നു. ശുക്രന്റെ ആധിപത്യ സ്ഥാനം, പഴയ ബന്ധങ്ങൾ പുനഃസ്ഥാപിക്കും.
കന്നി: വിജയകരമായ പ്രൊഫഷനും പ്രണയബന്ധവും മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ അവയ്ക്ക് തുല്യ ശ്രദ്ധ ചെലുത്തണം. ദാമ്പത്യജീവിതത്തിൽ സന്തോഷം നിറയും. പങ്കാളിയുമായി ആശയവിനിയമം വർധിക്കും. ബന്ധത്തിൽ അൽപം പ്രശ്നങ്ങൾ ഉണ്ടെങ്കിലും പരിഹരിക്കും.
തുലാം: പങ്കാളിയില്ലാത്തവരുടെ പ്രണയം യാഥാർത്യ മാകുന്നു. സൌഹൃദവും പ്രണയവും തമ്മിൽ വിത്യാസമുണ്ടെന്ന കാര്യം ഓർക്കുക. ദാമ്പത്യ ജീവിത്തതിൽ സന്തോഷം വർധിക്കും.
വൃശ്ചികം: ബന്ധത്തിൽ ഏർപ്പെടാൻ ഭയക്കേണ്ട കാര്യമില്ല. പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. വൈവാഹിക ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകും, പങ്കാളിയുമായി വൈകാരിക അടുപ്പം അനിവാര്യമാണ്.
ധനു: പങ്കാളിയോട് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വഴക്കിടുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ബന്ധം അറ്റ് പോകുന്നതിന് കാരണമാകും. വഴക്കുണ്ടാക്കുമ്പോൾ പങ്കാളിയോട് ശബ്ദം ഉയർത്തി സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മകരം: പങ്കാളിയുമായ് ഇന്ന് പ്രധാനപ്പെട്ട വിഷയങ്ങൾ പങ്കുവെക്കാതിരിക്കുക. മുൻ ബന്ധത്തിലുണ്ടായിരുന്ന വ്യക്തിയുമായി കൂടിക്കാഴ്ചക്ക് സാധ്യത. പങ്കാളിയുടെ വിശ്വാസം കളയാതെ സൂക്ഷിക്കുക.
കുംഭം: നിങ്ങളുടെ ജീവിത്തിൽ സന്തോഷകരമായ ഒരു കാര്യം സംഭവിക്കാൻ പോകുന്നു. കുടുംബത്തിൽ ഐക്യം വർധിക്കും. ജീവിത്തിലെ പ്രതിസന്ധികൾ തരണം ചെയ്യും.
മീനം: ബന്ധത്തിൽ ഈഗോ വെച്ചുപുലർത്തരുത്. നിങ്ങൾ പങ്കാളിയോട് സൌമ്യമായി പെരുമാറാൻ ശ്രമിക്കുക. പങ്കാളിയെ ഒരു വ്യക്തികൂടിയായി കണ്ട് ബഹുമാനിക്കുക.