Shukra Shani Yuti: ശുക്ര-ശനി സംയോഗം: ഒരു മാസത്തിനുള്ളിൽ ഈ 3 രാശിക്കാരുടെ സമ്പത്തിൽ വൻ വർദ്ധനവ്!

Written ByAjitha Kumari
Published: Apr 25, 2025, 05:56 PM IST|Updated: Apr 25, 2025, 05:56 PM IST

Shukra Shani Yuti 2025: ശുക്രൻ്റെയും ശനിയുടെയും സംയോഗത്താൽ മെയ് 30 വരെ ഈ മൂന്ന് രാശിക്കാർക്കും നേട്ടങ്ങൾ ലഭിക്കും.

Saturn Venus Conjunction: നിങ്ങളുടെ രാശിയും ഇതിൽ ഉൾപ്പെടുന്നുവെങ്കിൽ നിങ്ങൾക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല.

 

Shukra Shani yuti on May1/7

Shukra Shani Yuti 2025: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനം അതായത് രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ ഒരുമിച്ച് നിൽക്കുന്നത് വളരെയധികം പ്രാധാന്യമുള്ളതാണ്. വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ രാശി മാറ്റുകയും ഒരു നിശ്ചിത കാലയളവിൽ ഏതെങ്കിലും രാശിയിൽ തുടരുകയും ചെയ്യുന്നു.

Shani Surya Gochar2/7

ഈ സമയത്ത് രണ്ട് ഗ്രഹങ്ങളും അതായത് ശനിയും സൂര്യനും ഒരു രാശിയിലാണ്. ഈ രണ്ട് ഗ്രഹങ്ങളും 2025 മെയ് 30 വരെ ഒരേ രാശിയിൽ തുടരും.

Venus Saturn Conjunction3/7

ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ്റെയും ശനിയുടെയും കൂടിച്ചേരൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവരുടെ ജീവിതത്തിൽ പുതിയ നല്ല വാർത്തകളും സാമ്പത്തിക നേട്ടങ്ങളും പുരോഗതിയുടെ പുതിയ വഴികളും തെളിയും.

Shukra Shani Yuti4/7

അത്തരമൊരു സാഹചര്യത്തിൽ ശുക്രൻ്റെയും ശനിയുടെയും കൂടിച്ചേരലിലൂടെ ഏറ്റവും കൂടുതൽ നേട്ടങ്ങൾ ലഭിക്കാൻ പോകുന്ന ആ 3 ഭാഗ്യ രാശികളെ കുറിച്ച് നമുക്ക് അറിയാം...

 

Aries5/7

മേടം (Aries): ഇവർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ പെട്ടെന്ന് ചില വലിയ മാറ്റങ്ങൾ വന്നേക്കാം. അത് നിങ്ങളുടെ ഭാജ്യം തെളിയിക്കും. പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സമയം അനുകൂലം. നിക്ഷേപത്തിനുള്ള നല്ലൊരു അവസരമുണ്ടാകും. ഇതിൽ ലാഭം കിട്ടാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കുടുംബജീവിതം സന്തോഷകരമാകും. ഇണയുമായുള്ള ബന്ധം മുമ്പത്തേതിനേക്കാൾ മികച്ചതാകും. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലും നല്ല ഫലങ്ങൾ ലഭിക്കും

Gemini6/7

മിഥുനം (Gemini): ശുക്ര-ശനി സംയോഗം ഇവർക്കും ശുഭസൂചനകൾ നൽകും. ഈ സമയത്ത് വിദേശ യാത്രയ്ക്ക് സാധ്യത. പഠനത്തിലും വിജയം, നിങ്ങൾ ഏതെങ്കിലും പരീക്ഷയ്‌ക്കോ അഭിമുഖത്തിനോ തയ്യാറെടുക്കുകയാണെങ്കിൽ നല്ല ഫലങ്ങൾ ലഭിച്ചേക്കാം, ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. പുതിയ വീട് വാങ്ങാനുള്ള ആലോചനകളും ഉണ്ടാകാം. സമ്പത്ത് വർദ്ധിക്കും, ആത്മവിശ്വാസവും വർദ്ധിക്കും. ബന്ധങ്ങൾ മെച്ചപ്പെടും. കരിയറിൽ പുരോഗതിയുടെ പുതിയ വഴികൾ തുറക്കും.

Leo7/7

ചിങ്ങം (Leo): ഇവർക്കും ഇത് മാറ്റത്തിൻ്റെയും പുരോഗതിയുടെയും സമയമാണ്. പ്രത്യേകിച്ച് ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, വരുമാനം വർദ്ധിക്കും, ബിസിനസ്സ് ചെയ്യുന്നവർക്ക് ലാഭമുണ്ടാക്കാനും പുതിയ ഡീലുകൾ ലാഭകരമാണെന്ന് തെളിയിക്കാനും കഴിയും. പ്രണയ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായേക്കാം. പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)