Rahu Shukra Yuti 2025: ജ്യോതിഷമനുസരിച്ച് ശുക്രൻ്റെയും രാഹുവിൻ്റെയും സംയോഗം നിലവിൽ മീന രാശിയിലാണ് നടന്നിരിക്കുന്നത്. ഇത് മൂലം ചില രാശിക്കാരുടെ സമ്പത്ത് വർദ്ധിക്കും.
Rahu Shukra Yuti 2025: ജ്യോതിഷപ്രകാരം ശുക്രനും രാഹുവും ഈ സമയം മീന രാശിയിൽ കൂടിച്ചേർന്നിരിക്കുകയാണ്.
Rahu Shukra Yuti 2025: ജ്യോതിഷമനുസരിച്ച് ശുക്രൻ്റെയും രാഹുവിൻ്റെയും സംയോഗം നിലവിൽ മീന രാശിയിലാണ് നടന്നിരിക്കുന്നത്. ഇത് മൂലം ചില രാശിക്കാരുടെ സമ്പത്ത് വർദ്ധിക്കും.
Rahu Shukra Yuti 2025: ജ്യോതിഷപ്രകാരം ശുക്രനും രാഹുവും ഈ സമയം മീന രാശിയിൽ കൂടിച്ചേർന്നിരിക്കുകയാണ്. ഈ സംയോജനം മെയ് 18 വരെ തുടരും.
ജ്യോതിഷത്തിൽ ശുക്രനെ ഭൗതിക സുഖം, ആഡംബരം, സൗന്ദര്യം, സ്നേഹം എന്നിവയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. രാഹു മറഞ്ഞിരിക്കുന്ന ആഗ്രഹങ്ങളുടെയും നിഗൂഢ സംഭവങ്ങളുടെയും അപ്രതീക്ഷിത മാറ്റങ്ങളുടെയും ഘടകമാണ്.
ഈ രണ്ട് ഗ്രഹങ്ങളും ഒരുമിക്കുമ്പോൾ ജീവിതത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ, സുഖസൗകര്യങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ഈ 3 രാശിക്കാർക്ക് ശുക്രൻ്റെയും രാഹുവിൻ്റെയും കൂടിച്ചേരൽ വളരെയധികം ഗുണം നൽകും.
ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും രാഷ്ട്രീയത്തിൽ വിജയവും ലഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ഈ കൂട്ടുകെട്ടിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...
ഇടവം (Taurus): ഇടവ രാശിക്കാർക്ക് ശുക്രൻ്റെയും രാഹുവിൻ്റെയും കൂടിച്ചേരൽ ഗുണം ചെയ്യും. വരുമാനം, ലാഭം, പ്രശസ്തി എന്നിവയുടെ ഭവനമായ പതിനൊന്നാം ഭാവത്തിലാണ് ശുക്രൻ്റെയും രാഹുവിൻ്റെയും സംയോഗം നടക്കുന്നത്. അതായത് ഈ കാലയളവിൽ ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കുകയും സമൂഹത്തിൽ പേരും അംഗീകാരവും ലഭിക്കുകയും ചെയ്യും. നിങ്ങൾ എഴുത്ത്, അഭിനയം, സംഗീതം, കായികം അല്ലെങ്കിൽ കല എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളവരാണെണ്ടെങ്കിൽ ഈ സമയം നിങ്ങൾക്ക് സ്പെഷ്യൽ ആയിരിക്കും. കുറഞ്ഞ പ്രയത്നത്തിൽ നിങ്ങൾക്ക് വലിയ ലാഭം നേടാനാകും, വിലയേറിയ വസ്തുക്കൾ വാങ്ങാൻ കഴിയും, അത് നിങ്ങളുടെ ജീവിതം കൂടുതൽ സുഖകരമാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി (Virgo): ഇവർക്കും ഈ കൂട്ടുകെട്ട് വളരെ അനുകൂലമായിരിക്കും. ശുക്രനും രാഹുവും 11-ാം ഭാവത്തിലാണ്. ഇത് ലാഭത്തിൻ്റെയും സാമൂഹിക സ്ഥാനമാനങ്ങളുടെയും വീടാണ്. ഈ യാത്രയിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും ജോലിയിൽ നിങ്ങൾക്ക് മികച്ച വിജയം നേടുകയും ചെയ്യും. നിങ്ങൾ കല, ക്രിയേറ്റീവ് വർക്ക്, സ്പോർട്സ് മീഡിയ എന്നിവയിൽ ഏതെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് തിളങ്ങാൻ കഴിയും. കൂടാതെ കുടുംബ ജീവിതവും സന്തോഷകരമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും ഉണ്ടാകും, അത് മാനസിക സമാധാനം നൽകും.
കുംഭം (Aquarius): ഈ രാശിക്കാർക്ക് ശുക്ര-രാഹു സംയോഗം രണ്ടാം ഭാവത്തിൽ നടക്കുന്നു അത് സമ്പത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനമാണ്. അതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കും ജോലിയിൽ ധീരമായ തീരുമാനങ്ങൾ എടുത്ത് വിജയം കൈവരിക്കും, നയതന്ത്ര ചർച്ചകളിൽ നിന്നും നിങ്ങൾക്ക് ഗുണം, ബിസിനസിൽ നേട്ടങ്ങൾ എന്നിവയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)