Fridge Tips: ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം
പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രമല്ല, പച്ചക്കറികളും, ഭക്ഷ്യവസ്തുക്കളും പാക്കറ്റിൽ വരുന്ന ഭക്ഷണ സാധനങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യസാധനങ്ങൾ കേടായിപ്പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പച്ചക്കറി: ഓരോ പച്ചക്കറികൾക്കും വ്യത്യസ്ത രീതികളിലാണ് പരിപാലനം വേണ്ടത്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം. ഉരുളക്കിഴങ്ങും, സവാളയും ഫ്രഡ്ജിൽ സൂക്ഷിക്കേണ്ടവയല്ല. എന്നാൽ ക്യാരറ്റ്, റാഡിഷ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവയാണ്. ഇല പച്ചക്കറികൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
വൃത്തിയാക്കുക: എല്ലാതരം പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകേണ്ടതില്ല. അതുകൊണ്ട് തന്നെ പച്ചക്കറികളായ കോളിഫ്ലവർ, ക്യാരറ്റ് പഴവർഗ്ഗങ്ങളായ ഓറഞ്ച്, പേരക്ക എന്നിവ കഴുകരുത്.
ഭക്ഷണ സാധനങ്ങൾ അടച്ച് വെക്കാം: പാകം ചെയ്ത ഭക്ഷണങ്ങൾ നിർബന്ധമായും അടച്ചുവെക്കേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ തുറന്നുവെക്കുമ്പോൾ അത് എളുപ്പത്തിൽ കേടാവും
ഫ്രിഡ്ജിലെ തട്ടുകൾ: ഫ്രിഡ്ജിനുള്ളിൽ പലതരം തട്ടുകളാണുള്ളത്. ഭക്ഷണ വസ്തുക്കളുടെ സ്വഭാവം മനസ്സിലാക്കി വേണം ഓരോന്നും സൂക്ഷിക്കേണ്ടത്. ഇത് നിങ്ങളുടെ ഭക്ഷണ സാധനകളെ ഫ്രഷ് ആയിരിക്കാൻ സഹായിക്കും.
അധികമായി പൊതിയരുത് : ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണെങ്കിലും കൂടുതൽ ഇറുകുന്ന രീതിയിൽ പൊതിയരുത്. ഇത് ഭക്ഷണവസ്തുക്കൾ ചീഞ്ഞു പോകാൻ കാരണമാകും.