Cleaning Tips: തുണി അലക്കുന്നത് വാഷിംഗ് മെഷിനീലാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..!

Published: Apr 30, 2025, 03:03 PM IST|Updated: Apr 30, 2025, 03:03 PM IST

Cleaning Tips: തുണി അലക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം

അലക്കാന്‍ വാഷിംഗ് മെഷീന്‍ ഉള്ളപ്പോള്‍ ജോലി വളരെ എളുപ്പമാണ്. എന്നാല്‍, എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കാന്‍ പാടില്ല. വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഇത് നിങ്ങളുടെ വസ്ത്രത്തിന് കേടുപാടുകൾ വരുത്താം

1/5

പോക്കറ്റിൽ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം അലക്കാൻ ഉപയോഗിക്കാം. കോയിൻ, താക്കോൽ തുടങ്ങിയ സാധനങ്ങളോടെ വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ ഇട്ടാൽ ഇത് തുണികൾക്കും മെഷീനും കേടുപാടുകൾ വരുത്തും.

2/5

ഷർട്ടുകൾ കഴുകാൻ ഇടുമ്പോൾ ബട്ടൺ ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇത് തുണിയിഴകൾ പിന്നിപ്പോകാൻ കാരണമാകാം

3/5

കറ പറ്റിയ വസ്ത്രങ്ങൾ നേരിട്ട് വാഷിംഗ് മെഷീനിൽ ഇടരുത്. തണുത്ത വെള്ളം അല്ലെങ്കിൽ സോപ്പ് പൊടി ഉപയോഗിച്ച് കറകളഞ്ഞ ശേഷം മാത്രമേ കഴുകാനായി വാഷിംഗ് മെഷീനിൽ ഇടാൻ പാടുള്ളു. 

4/5

സിപ്പുള്ള വസ്ത്രങ്ങൾ സിപ്പ് ഇടാതെ വാഷിംഗ് മെഷീനിൽ ഇടാൻ പാടില്ല. കാരണം അത് മറ്റുള്ള വസ്ത്രങ്ങളിൽ കുടുങ്ങി തുണികൾ കീറിപ്പോകാൻ സാധ്യതയുണ്ട്. 

5/5

സോപ്പുപൊടി ഉപയോഗിക്കുമ്പോൾ അളവ് പ്രത്യേകം ശ്രദ്ധിക്കണം. സോപ്പുപൊടി അമിതമായാൽ വസ്ത്രങ്ങൾക്കും മെഷീനുകൾക്കും ഇത് കേടുപാടുകൾ വരുത്തും