ഇരുപത് കിലോ സ്വര്‍ണ്ണം ധരിച്ച് ഗോള്‍ഡന്‍ ബാബ വീണ്ടും, ചിത്രങ്ങള്‍ കാണാം...

Aug 2, 2018, 04:38 PM IST
1/5

കന്‍വാര്‍ തീര്‍ഥയാത്രയില്‍ കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ് യാത്ര ചെയ്ത് വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് ഗോള്‍ഡന്‍ ബാബ

 

2/5

ഇത്തവണ ബാബ അണിയുന്നത് 20 കിലോ സ്വര്‍ണമാണ്. അതായത് ആറ്‌കോടിയുടെ ആഭരണങ്ങള്‍. 

3/5

കഴിഞ്ഞ തവണ 14.5 കിലോ സ്വര്‍ണം ധരിച്ചായിരുന്നു യാത്രയില്‍ പങ്കെടുത്തിരുന്നത്. 

 

4/5

ദൈവങ്ങളുടെ രൂപമുള്ള 21 ലോക്കറ്റുകള്‍, സ്വര്‍ണ ചട്ടകള്‍, 21 സ്വര്‍ണ മാലകള്‍, നിരവധി വളകള്‍ എന്നിവ ധരിച്ചാണ് ബാബ യാത്ര തിരിക്കുന്നത്.

5/5

1972ല്‍ അഞ്ച് പവന്‍ സ്വര്‍ണം ധരിച്ചാണ് ബാബ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നത്. പിന്നീടുള്ള യാത്രകളില്‍ സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചുവന്നു. ഇപ്പോള്‍ അത് 20 കിലോയിലെത്തിയിരിക്കുന്നു. തുണിക്കച്ചവടക്കാരനായി തുടങ്ങിയ സുധീര്‍ മക്കാര്‍ പിന്നീട് വന്‍കിട വ്യവസായിയായി വളരുകയും പിന്നീട് സന്യാസത്തിലേക്ക് തിരിയുകയുമായിരുന്നു.