ചെമ്പ് മോതിരം ധരിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുമെന്ന് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നു. മൂന്ന് രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം നൽകുമെന്നാണ് വിശ്വാസം.
ചെമ്പ് മോതിരം ധരിക്കുന്നത് ഒരു വ്യക്തിക്ക് ആത്മവിശ്വാസം, ധൈര്യം, നേതൃത്വപരമായ കഴിവ്, പ്രശസ്തി എന്നിവ നൽകുന്നു. സമ്പത്ത് വർധിക്കുന്നതിനും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കുന്നു.
സൂര്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ ദോഷങ്ങൾ കുറയ്ക്കുന്നതിന് ചെമ്പ് മോതിരം ധരിക്കുന്നത് നല്ലതാണ്. സൂര്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ മൂലം ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
ചെമ്പ് മോതിരം ധരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിനും ഗുണം ചെയ്യുന്നു. ഇത് സന്ധിവേദന, ആർത്രൈറ്റിസ് എന്നിവയെ ചെറുക്കുന്നു. ഇത് അസ്ഥികളെ ശക്തിപ്പെടുത്തുകയും രക്തം ശുദ്ധീകരിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് വിശ്വാസം.
മൂന്ന് രാശിക്കാർ ചെമ്പ് മോതിരം ധരിക്കുന്നത് ശുഭകരമാണെന്ന് കണക്കാക്കപ്പെടുന്നു.മേടം, ധനു, ചിങ്ങം എന്നീ രാശിക്കാർക്കാണ് ചെമ്പ് മോതിരം ധരിക്കുന്നത് ഗുണങ്ങൾ നൽകുന്നത്. ഇത് ധൈര്യം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കുന്നു. ജീവിതത്തിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
ഇടവം, കന്നി, മകരം രാശിക്കാർ ചെമ്പ് മോതിരം ധരിക്കുന്നത് നല്ലതല്ല. ഇവർ ജ്യോതിഷ പണ്ഡിതനെ സന്ദർശിച്ച് അഭിപ്രായം തേടിയ ശേഷം മാത്രം ഉപയോഗിക്കുക. അല്ലാത്തപക്ഷം, ഇത് വലിയ ദോഷങ്ങൾക്ക് കാരണമാകും.
ചെമ്പ് ധരിക്കുന്നത് ചിലർക്ക ്അലർജിയുണ്ടാക്കാം. അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറെ സമീപിക്കേണ്ടതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)