പലപ്പോഴും ഫ്രിഡ്ജിന് മുകളിൽ നമ്മൾ പലവസ്തുക്കളും വയ്ക്കാറുണ്ട്. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം, ചില വസ്തുക്കൾ ഫ്രിഡ്ജിന് മുകളിൽ വയ്ക്കരുത്. അവ ഏതെല്ലാമാണെന്ന് അറിയാം.
പലരും സ്വർണമോ വെള്ളിയോ ഫ്രിഡ്ജിന് മുകളിൽ വയ്ക്കാറുണ്ട്. ജോലിക്കിടയിൽ എന്തെങ്കിലും ആഭരണം ഊരിവയ്ക്കുന്നതുമാകാം. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
പലരും ചെറിയ അക്വേറിയങ്ങൾ ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാറുണ്ട്. വാസ്തുശാസ്ത്ര പ്രകാരം ഇത് തെറ്റാണ്. ഇത് കുടുംബത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.
ലക്കി ബാംബു അബദ്ധത്തിൽ പോലും ഫ്രഡ്ജിന് മുകളിൽ സൂക്ഷിക്കരുത്. ഇത് ഫ്രിഡ്ജിന് മുകളിൽ വയ്ക്കുന്നത് വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാകുന്നതിന് കാരണമാകും.
മരുന്ന് സൂക്ഷിക്കുന്ന പാത്രങ്ങൾ ഫ്രിഡ്ജിന് മുകളിൽ വയ്ക്കരുത്. മരുന്നുകൾ എപ്പോഴും വരണ്ടതും നനവില്ലാത്തതുമായ സൂര്യപ്രകാശം നേരിട്ടേൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കണം.
പലരും ഫ്രിഡ്ജിന് മുകളിൽ തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങൾ വയ്ക്കാറുണ്ട്. ഇത് വാസ്തുശാസ്ത്രപരമായി തെറ്റാണ്. ഈ ശീലം കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകും.