Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്
സാമ്പത്തിക അഭിവൃദ്ധി നേടാൻ ചാണക്യന്റെ നിരവധി തന്ത്രങ്ങളുണ്ട്. ഇതിനായി ഉപയോഗപ്പെടുത്താവുന്ന ഉപദേശങ്ങൾ ഏതെല്ലാമെന്ന് നോക്കാം
സാമ്പത്തിക അച്ചടക്കം: പൈസ ചിലവഴിക്കുമ്പോൾ അച്ചടക്കം ഉണ്ടാകണം. തോന്നിയപോലെ ചിലവഴിക്കരുത്. ഒരു ബജറ്റ് ഉണ്ടാക്കി അതിനനുസരിച്ച് ചിലവാക്കാം.
നിക്ഷേപം: ചെറുതോ വലുതോ ആയിക്കോട്ടെ പക്ഷെ ഒരു സ്ഥിര നിക്ഷേപ ഉണ്ടായിരിക്കണം. അതേപോലെ പലയിടങ്ങളിലായി നിക്ഷേപിക്കുക ഇത് റിസ്ക് സാധ്യത കുറയ്ക്കും.
കടം വേണ്ട: കടം ഏതൊരു മനുഷ്യന്റെയും ഉറക്കം കെടുത്തും. കഴിവതും കടം എടുക്കാതിരിക്കുക. അഥവാ കടം എടുക്കേമ്ടി വന്നാൽ അതിന്റെ തിരിച്ചടവിനുള്ള വഴി കണ്ടത്തിയ ശേഷം മാത്രം കടം വാങ്ങുക.
പഠനം: സാമ്പത്തികമായി അറിയാത്ത കാര്യങ്ങളെ കുറിച്ച് പഠിക്കുക. പ്രേത്യേകിച്ച് പണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും.
ഭാവിക്കായി കരുതൽ: ലഭിക്കുന്ന വരുമാനത്തിൽ നിന്നും ചെറിയ ഒരു പങ്ക് എങ്കിലും ഭാവിക്കായി മാറ്റിവെക്കണം. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.