Kitchen Tips: വീട്ടിൽ ഏറ്റവും അധികം വൃത്തിയായിരിക്കേണ്ട സ്ഥലമാണ് അടുക്കള
എല്ലാം പൂർണമായും വൃത്തിയാക്കാതെ കിടന്നാൽ അടുത്ത ദിവസത്തെ അടുക്കള ജോലി കൂടുതൽ ഭാരമുള്ളതാകും
രാത്രി ഉറങ്ങുന്നതിന് മുമ്പ് അടുക്കള വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണ്. എന്നാൽ എന്നും ചെയ്യുന്ന രീതികൾ ഒന്ന് മാറ്റിപിടിച്ചാൽ ഈ ജോലി എളുപ്പത്തിൽ തീർക്കാൻ സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.
അടുക്കളയിലെ സിങ്കിലാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്ന സ്ഥലം. എന്നാൽ സിങ്കിൽ മാത്രമല്ല അടുക്കളയിലെ മേശകളും ആദ്യം വൃത്തിയാക്കേണ്ട സ്ഥലങ്ങളാണ്.
പൊടിപടലങ്ങളും അഴുക്കും അടിഞ്ഞുകൂടുന്നതുകൊണ്ട് തന്നെ ഇടക്ക് നിലം അടിച്ചുവാരുന്നത് ഒരുപരിധിവരെ ജോലി ഭാരം കുറയ്ക്കും. ചവറുകൾ വീഴുമ്പോൾ തന്നെ നിലം അടിച്ചുവാരാം
ഓരോ സമയത്തും ഉപയോഗിക്കുന്ന പാത്രങ്ങൾ അപ്പോൾ തന്നെ കഴുകി വെച്ചാൽ ജോലി എളുപ്പമാകും. ഇത് ജോലിഭാരം കുറയ്ക്കും
ദുർഗന്ധമകറ്റാൻ ബാക്കി വന്ന ഭക്ഷണങ്ങൾ അടുക്കളയിൽ തന്നെ സൂക്ഷിക്കാതെ അവ കളയുകയോ അല്ലെങ്കിൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയോ ചെയ്യണം