Home Cleaning Tips: വീട് വൃത്തിയാക്കാൻ ഇത്രപാടോ? ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ

Home Cleaning Tips: വീട് മുഴുവനും വൃത്തിയാക്കുക എന്ന് പറയുന്നത് അത്ര നിസാരമായ കാര്യമല്ല

ദിവസം മുഴുവൻ കിട്ടിയാലും വീട് വൃത്തിയാക്കാൻ ഭയങ്കര പ്രയാസമാണ്. വീട് വൃത്തിയാക്കാൻ ഈ പൊടിക്കൈകൾ പ്രയോഗിക്കാം

1 /5

ഓരോ ദിവസവും ഓരോ പണികളായി ചെയ്തു തീർത്താൽ ജോലിഭാരം ഒരു പരിധിവരെ ലഘൂകരിക്കാൻ സാധിക്കും. ഇനി അങ്ങനെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഈ കുറുക്കുവഴികൾ ചെയ്തു നോക്കാവുന്നതാണ്.   

2 /5

നാരങ്ങ നീര് ഉപയോഗിച്ച് വീട് വൃത്തിയാക്കാനും, പോളിഷിംഗ് ചെയ്യാനും, കറകളെ നീക്കം ചെയ്യാനും സാധിക്കും. ഇതുവഴി വീട് വൃത്തിയാക്കുകയും ദുർഗന്ധങ്ങളെ അകറ്റുകയും ചെയ്യും

3 /5

വീട്ടിൽ ഗോതമ്പ് പൊടിയുണ്ടെങ്കിൽ അതുവെച്ച് നമുക്ക് എണ്ണക്കറകള്‍ നീക്കം ചെയ്യാം. എണ്ണക്കറയുള്ള ഭാഗത്ത് കുറച്ച് ഗോതമ്പ് പൊടി ഇട്ടുകൊടുക്കാവുന്നതാണ്. കുറച്ച് നേരത്തിന് ശേഷം കഴുകികളഞ്ഞാൽ എണ്ണക്കറ പോയിക്കിട്ടും. 

4 /5

ബാത്റൂമും, ബാത്ത് ടബ്ബ് എന്നിവിടങ്ങളിൽ പറ്റിപ്പിടിച്ച വെള്ളത്തിന്റെ കറയും അഴുക്കും ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കാം. കൂടാതെ അണുക്കളെയും നീക്കം ചെയ്യാനാകും. 

5 /5

പേപ്പർ ടവലുകൾ ഉപയോഗിക്കുന്നതിനേക്കാളും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതാണ് ഫാബ്രിക് ടവലുകൾ. 

You May Like

Sponsored by Taboola