Kitchen Tips: ഉറുമ്പ്, പാറ്റ, പല്ലി തുടങ്ങിയ ജീവികളെ അടുക്കളയിൽ നിന്നും തുരത്താം
മഴക്കാലത്ത് വായുവിൽ ഈർപ്പം തങ്ങി നിൽക്കുന്നതിനാൽ അടുക്കളയിൽ അണുക്കൾ പെരുകാൻ കാരണമാകുകയും ഭക്ഷണം പെട്ടെന്ന് കേടാവുകയും ചെയ്യും. ഈ മഴക്കാലത്ത് അടുക്കള വൃത്തിയോടെ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
1/5അടുക്കള വൃത്തിയാക്കുമ്പോൾ ഓരോ മുക്കും മൂലയും കൃത്യമായി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കിടെ വൃത്തിയാക്കാനും മറക്കരുത്.
2/5അടുക്കളയിൽ പാചകം ചെയ്യുമ്പോൾ വാതിലും ജനാലയും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതും നല്ലതാണ്.
3/5മഴക്കാലത്ത് സുഗന്ധവ്യഞ്ജനങ്ങൾ ചീത്തയാകാനുള്ള സാധ്യതയുണ്ട്. ഇവ ഈർപ്പം ഉണ്ടാകാത്ത വിധത്തിൽ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
4/5മഴക്കാലത്ത് പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി കഴിയുന്നത്ര ചൂടോടെ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക
5/5മഴക്കാലത്ത് ഈച്ച, ഉറുമ്പ് തുടങ്ങി പലതരം ജീവികളെ തുരത്താൻ വയണയില, കറുവപ്പട്ട, വേപ്പില എന്നിവ ഉപയോഗിക്കാം