Todays Horoscope: ഇടവ രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും വർധിക്കും, വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്ന് നോക്കാം..

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലായിരിക്കും.

1 /14

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലായിരിക്കും. മേട രാശിക്കാരുടെ ആഗ്രഹങ്ങൾ പൂർത്തിയാകും, ഇടവ രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും ഏറും, 

2 /14

മിഥുന രാശിക്കാർക്ക് നല്ല ഫലഗ്നാൽ ലഭിക്കും, കർക്കടക രാശിക്കാരുടെ തിക്കും തിരക്കും ഏറും, കന്നി രാശിക്കാർക്ക് നല്ല ദിനം, തുലാം രാശിക്കാരുടെ ടെൻഷൻ മാറും, ധനു രാശിക്കാർക്ക് ഇന്ന് പസേഷ്യൽ ഡേ ആയിരിക്കും,  കുംഭ രാശിക്കാർക്ക് ഭാഗ്യ ദിനം. മറ്റു രാശിക്കാർക്ക് ഇന്ന് എങ്ങനെ? അറിയാം...

3 /14

മേടം (Aries): ഇന്ന് ബിസിനസ് ചെയ്യുന്നവർക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ഏത് ആഗ്രഹവും പൂർത്തീകരിക്കപ്പെടാം, കുട്ടികളെ ചില ജോലികൾ ചെയ്യാൻ നിങ്ങൾ പ്രചോദിപ്പിക്കും, അത് അവരുടെ കരിയറിൽ നല്ല സ്ഥാനം നേടാൻ സഹായിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാം. നിങ്ങളുടെ ബിസിനസ് പ്ലാനുകളിൽ നല്ലൊരു തുക നിങ്ങൾ നിക്ഷേപിക്കും.

4 /14

ഇടവം (Taurus):  ഇന്നിവർക്ക് സന്തോഷവും സമൃദ്ധിയും വർദ്ധിക്കുന്ന ദിവസം, ഭൗതിക വിഭവങ്ങൾ വർദ്ധിക്കും, വിനോദത്തിനും ഉല്ലാസത്തിനുമായി സാധനങ്ങൾ വാങ്ങും. ഇണയുമായുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ അത് മാറും, ​​ കുടുംബത്തിൽ ഒരാളുടെ ആരോഗ്യനില മോശമാകും. ഒരേസമയം ധാരാളം ജോലികൾ ചെയ്യാനുണ്ടാകാം. വളരെ നാളുകൾക്ക് ശേഷം ഒരു പഴയ സുഹൃത്ത് നിങ്ങളെ കാണാൻ വരും. കുട്ടികളുടെ ഏകപക്ഷീയമായ പെരുമാറ്റം നിങ്ങളെ സമ്മർദ്ദത്തിലാക്കും

5 /14

മിഥുനം (Gemini): ഇന്നിവർക്ക് നല്ല ഫലങ്ങൾ ഏറും. തെറ്റായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് ഒഴിവാക്കണം. വീട്ടുജോലികൾ മറ്റാരെയും ഏൽപ്പിക്കരുത്. സ്വത്ത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടാകും, സംസാരത്തിൽ മര്യാദ പാലിക്കണം. നിങ്ങൾ ആർക്കെങ്കിലും പണം കടം നൽകിയാൽ, അത് തിരികെ ലഭിക്കാൻ സാധ്യത. 

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് തിരക്ക് ഏറും. ബിസിനസ്സിൽ നേട്ടം. മതപരമായ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവരായിരിക്കും. ജോലിയിൽ സഹോദരങ്ങൾ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാൽ അവ പരിഹരിക്കപ്പെടും. അജ്ഞാതരായ ചിലരിൽ നിന്ന് അകലം പാലിക്കുക,. ധൃതിപിടിച്ചോ വൈകാരികമായോ ഒരു തീരുമാനവും എടുക്കരുത്. 

7 /14

ചിങ്ങം (Leo): ഉയർന്ന ജോലി സമ്മർദ്ദം കാരണം, എന്നിവരുടെ സ്വഭാവം പ്രകോപിതമായി തുടരും, കുടുംബാംഗങ്ങളും നിങ്ങളോട് ദേഷ്യപ്പെടും. പണത്തിൻ്റെ കാര്യത്തിൽ നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക, നിങ്ങളുടെ ചെലവുകൾ സാമ്പത്തിക സ്ഥിതിയെ ദുർബലപ്പെടുത്തും. കാട്ടിക്കൂട്ടി വഞ്ചിതരാകരുത്. ആർക്കെങ്കിലും ഒരു വാഗ്ദാനം നൽകും അത് നിറവേറ്റുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരും. പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും.

8 /14

കന്നി (Virgo): ഇന്നിവർക്ക് നല്ല ദിവസമായിരിക്കും. ജോലിയിൽ കഠിനാധ്വാനം ചെയ്യും, ജോലി എളുപ്പത്തിൽ പൂർത്തീകരിക്കും. അമ്മയോടൊപ്പം മതപരമായ യാത്ര പോകും, ചില വിഷയങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി തർക്കമുണ്ടാകാം, ആരോടും അസൂയ തോന്നരുത്. പുതിയ വാഹനം വാങ്ങാം. പ്രശ്നങ്ങൾ വർദ്ധിക്കും.

9 /14

തുലാം (Libra): ഇന്നിവരുടെ ടെൻഷന് മാറും,  ആരോഗ്യം മെച്ചപ്പെടും. രസകരമായ നിമിഷങ്ങൾ നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ കുട്ടിയെ ഒരു പുതിയ കോഴ്സിൽ ചേർക്കും, ചില ആഗ്രഹങ്ങൾ സഫലമാകും, ഒരു സർപ്രൈസ് സമ്മാനം ലഭിക്കും, എതിരാളികളിൽ ചിലർ നിങ്ങളുടെ ജോലി നശിപ്പിക്കാൻ ശ്രമിക്കും. ബുദ്ധിശക്തി ഉപയോഗിച്ച് അവരെ എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയും.

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മർദ്ദം ഏറും, പുതിയ ജോലികൾക്കായി പ്ലാൻ ചെയ്യാം. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ധാരാളം പിന്തുണയും കൂട്ടുകെട്ടും ലഭിക്കും, സേവിംഗ്സ് പ്ലാനിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കുക, കുട്ടിയുടെ കരിയറിനെ സംബന്ധിച്ച് നിങ്ങൾക്ക് ടെൻഷൻ ഏറും.

11 /14

ധനു (Sagittarius): ഇന്നിവർക്ക് സ്പെഷ്യൽ ദിനമായിരിക്കും, പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുടെ വികാരങ്ങളെ മാനിക്കുക, ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചേക്കാം. നഷ്ടപ്പെട്ട പണം ലഭിക്കാൻ സാധ്യത, ഏത് ജോലിയും കൃത്യസമയത്ത് പൂർത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകും, ഏതെങ്കിലും വിഷയത്തിൽ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ അത് മറികടക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണം.

12 /14

മകരം (Capricorn): ഇന്നിവർ ചുറ്റുമുള്ള അന്തരീക്ഷം സുഖകരമായിരിക്കും. കുടുംബത്തിലെ ചെറിയ കുട്ടികളുമായി നിങ്ങൾ കുറച്ച് സമയം ചിലവഴിക്കും. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിൻ്റെ വിരമിക്കൽ കാരണം ഒരു സർപ്രൈസ് പാർട്ടി സംഘടിപ്പിക്കും, ബിസിനസ് പ്ലാനിനെക്കുറിച്ച് നിങ്ങൾ പരിചയ സമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കും, ദൂരെ താമസിക്കുന്ന കുടുംബാംഗങ്ങളിൽ നിന്ന് ചില അസുഖകരമായ വാർത്തകൾ കേൾക്കാം, ദീർഘകാല പദ്ധതികൾക്ക് ആക്കം കൂട്ടും.

13 /14

കുംഭം (Aquarius): ഭാഗ്യത്തിൻ്റെ വീക്ഷണത്തിൽ ഇന്ന് ഇവർക്ക് നല്ല ദിവസമായിരിക്കും, നിങ്ങളുടെ ബിസിനസ് കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ ചെലുത്തും, മാതാപിതാക്കളുടെ അനുഗ്രഹത്താൽ നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും പൂർത്തീകരിക്കും, ആത്മീയ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വളരെയധികം താൽപ്പര്യമുണ്ടാകും, യാത്ര പോകുകയാണെങ്കിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കുക, നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ സാധ്യത, കുട്ടിയുടെ അഭ്യർത്ഥന പ്രകാരം നിങ്ങളുടെ വീട്ടിലേക്ക് പുതിയ എന്തെങ്കിലും കൊണ്ടുവരാൻ കഴിയും.

14 /14

മീനം (Pisces): ഇന്നിവർക്ക് സമ്മിശ്ര ദിവസമായിരിക്കും, രഹസ്യ ശത്രുക്കൾ നിങ്ങളുടെ ജോലി നശിപ്പിക്കാൻ ശ്രമിക്കും, ഏതെങ്കിലും നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് നല്ലൊരു തുക ചിലവഴിക്കേണ്ടിവരും, അതിനായി കടം വാങ്ങേണ്ടി വന്നേക്കാം. പ്രിയപ്പെട്ട വസ്തുക്കളിൽ ഏതെങ്കിലും നഷ്ടപ്പെട്ടാൽ അത് കണ്ടെത്തുന്നതിൽ പ്രശ്‌നമുണ്ടാകും. ഒരു യാത്ര പോകാൻ തയ്യാറെടുക്കുകയാണെങ്കിൽ കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola