Todays Horoscope: മേട രാശിക്കാരുടെ മനസ് അസ്വസ്ഥമാകും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരമായ കാര്യങ്ങൾ എന്നിവ എങ്ങനെ എന്നറിയാം... 

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും.

1 /14

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും. മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് പുരോഗതി, ഇടവ രാശിക്കാർ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക, മിഥുന രാശിക്കാരുടെ മനസ് അസ്വസ്ഥമാകും, 

2 /14

കർക്കടക രാശിക്കാർക്ക് പങ്കാളികളിൽ നിന്നും പിന്തുണ, കന്നി രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, തുലാം രാശിക്കാർക്ക് ജോലി സ്ഥലത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും, ധനു രാശിക്കാർക്ക് ദൈവാനുഗ്രഹം വർധിക്കും, കുംഭ രാശിക്കാർ ആരെയും അമിതമായി വിശ്വസിക്കരുത്, മറ്റു രാശിക്കാർക്ക് ഇന്ന് എങ്ങനെ? അറിയാം...

3 /14

മേടം (Aries): ഇവർക്കിന്ന് സന്തോഷ ദിനം, മനസിൽ ഉത്സാഹം നിറയും, ചില സ്വകാര്യ ചടങ്ങുകൾക്ക് പോകുകയും മുതിർന്നവരെ കാണുകയും ചെയ്യും. ചില പുതിയ ജോലികൾ ആസൂത്രണം ചെയ്യാം, ആരോഗ്യം നല്ലതായിരിക്കും, ജോലിസ്ഥലത്ത് പുരോഗതി.

4 /14

ഇടവം (Taurus): ഇന്നിവർ ജാഗ്രത പാലിക്കുക, ശത്രുക്കൾക്ക് നിങ്ങളുടെ ജോലി നശിപ്പിക്കാൻ കഴിയും. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക, അപരിചിതനെ അധികം വിശ്വസിക്കരുത്. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ നിങ്ങൾ പദ്ധതിയിടും, ജോലിസ്ഥലത്ത് പഴയ പ്രശ്‌നങ്ങൾ കാരണം അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിക്കും.

5 /14

മിഥുനം (Gemini): ഇന്നിവർക്ക് നിഷേധാത്മകമായ ചിന്തകൾ മനസിൽ വരും അതുമൂലം മനസ്സ് അസ്വസ്ഥമാകും, ചില കാര്യങ്ങൾ അവഗണിക്കുകയും അനാവശ്യ പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നത് ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. ഇന്നിവർ  സ്വയം പുതിയ എന്തെങ്കിലും വാങ്ങും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ബിസിനസ്സിൽ സാഹചര്യം അനുകൂലമാകും.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് നല്ല ദിവസം, ഒരു പുതിയ പ്രോജക്റ്റിൻ്റെ ജോലി ആരംഭിക്കും, പങ്കാളികളുടെ പൂർണ്ണ  പിന്തുണ, അധ്വാനിക്കുന്നവർക്ക് വിജയം ലഭിക്കും. ഇന്ന് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടിയതിന് ശേഷം നിങ്ങൾ സന്തോഷവാനായിരിക്കും, ജോലിസ്ഥലത്ത് ആനുകൂല്യങ്ങൾ വർധിക്കും. ഇന്ന് ചില പുതിയ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ വരും അത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. 

7 /14

ചിങ്ങം (Leo): ഇന്നിവർക്ക് ലാഭത്തിന് സാധ്യത, നിങ്ങൾക്ക് വിജയം ലഭിക്കും, മനസ്സ് ഏകാഗ്രമായി നിലനിർത്തുക, എല്ലാ ഊർജ്ജവും നിങ്ങളുടെ ജോലിയിൽ ഉൾപ്പെടുത്തുക. ലാഭത്തിന് സാധ്യത, ചില ആളുകളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവസാനിക്കും, ജോലിസ്ഥലത്തിന് പുതിയ നേട്ടം ലഭിക്കും.

8 /14

കന്നി (Virgo): എന്നിവർ ആരോഗ്യം ശ്രദ്ധിക്കുക, മനസ്  അസ്വസ്ഥമാകും, ബിസിനസ്സിലും മറ്റും മാറ്റത്തിന് സാധ്യത, സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുക്കും. നിങ്ങളുടെ അടുത്തുള്ള ആരുടെയെങ്കിലും എതിർപ്പിനെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ജോലി തകരാറിലാകും, ക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക; ഭരണപരമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക.

9 /14

തുലാം (Libra): ഇന്നിവർ എവിടെയെങ്കിലും പുറത്തുപോകാൻ മനസ്സിൽ ഒരു പദ്ധതി തയ്യാറാക്കിയേക്കാം, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും; സാമ്പത്തിക സഹായം ആവശ്യപ്പെടേണ്ടി വന്നേക്കാം. നിങ്ങൾക്കറിയാവുന്ന ആരെങ്കിലും നിമിത്തം നിങ്ങളുടെ മാനം തകർന്നേക്കാം. പെരുമാറ്റം നിയന്ത്രിക്കുക.

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് നല്ല ദിവസമായിരിക്കും, ജീവിതത്തിൽ ചില പുതിയ പദ്ധതികൾ നടപ്പിലാക്കും, ഏത് പുതിയ തീരുമാനവും നിങ്ങൾക്ക് ഗുണം ചെയ്യും, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത.

11 /14

ധനു (Sagittarius): ഇന്നിവർക്ക് നല്ല ദിനം. ദൈവാനുഗ്രഹത്താൽ ഇന്ന് നിങ്ങൾക്ക് ലാഭകരമായ അവസരങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് പുതിയ ജോലി ആരംഭിക്കും, സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും, പുതിയ അംഗം വീട്ടിൽ എത്തും.

12 /14

മകരം (Capricorn): ഇന്നിവരുടെ മനസ്സ് അസ്വസ്ഥമാകും, നെഗറ്റീവ് ചിന്തകൾ മനസ്സിൽ വരും, ജോലിസ്ഥലത്ത് തടസ്സങ്ങൾ ഉണ്ടാകും, പ്രിയപ്പെട്ടവരുമായി ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. കുടുംബത്തിലെ സാഹചര്യങ്ങൾ നിങ്ങൾക്ക് എതിരായിരിക്കും. ചിന്തിക്കാതെ എവിടെയും നിക്ഷേപിക്കരുത്, നഷ്ടത്തിന് സാധ്യതയുണ്ട്.

13 /14

കുംഭം (Aquarius): ഇന്നിവർ പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കുക. ഒരാളെ അമിതമായി വിശ്വസിക്കുന്നത് ദോഷം ചെയ്യും. സ്വത്തു സംബന്ധമായ ജോലികളിൽ നിന്നും തർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കുക. നിങ്ങളുടെ ജോലിസ്ഥലം മാറ്റരുത്, കുടുംബ ബന്ധങ്ങൾ വഷളായേക്കാം. ചില കാര്യങ്ങൾ അവഗണിക്കുക, ജോലിസ്ഥലത്തെ സാഹചര്യം സാധാരണ നിലയിലായിരിക്കും.

14 /14

മീനം (Pisces): ഇവർക്കിന്ന് നല്ല ദിവസമായിരിക്കും, ആരോഗ്യം ശ്രദ്ധിക്കുക. ഒരു വലിയ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കാം, അത് ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. ബിസിനസ്സിലും മറ്റും സാഹചര്യം അനുകൂലമാകും, ഒരാളെ അമിതമായി വിശ്വസിക്കരുത്. നിങ്ങളുടെ ചില രഹസ്യങ്ങൾ തുറന്നുകാട്ടപ്പെട്ടേക്കാം അത് പ്രശ്‌നമുണ്ടാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola