Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. ഇവർ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്.
ഇടവം രാശിക്കാർക്ക് ഇന്ന് കർമ്മരംഗത്ത് ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാൽ അതിനെ തരണം ചെയ്യാനാകും. ചെലവുകൾ നിയന്ത്രിക്കണം. ആരോഗ്യ ശ്രദ്ധിക്കണം.
മിഥുനം രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല ദിവസമാണ്. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കാനിടയുണ്ട്. വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകും.
കർക്കിടകം രാശിക്കാർക്ക് തൊഴിൽപരമായി ഇന്ന് നടത്തുന്ന യാത്രകൾ ഗുണം ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനിടയാകും.
ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ബിസിനസ്സിൽ ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്.
കന്നി രാശിക്കാർ അനാവശ്യ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതാണ് നല്ലത്. അമിതമായ ജോലിഭാരത്താൽ ക്ഷീണം അനുഭവപ്പെട്ടേക്കാം. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കാൻ ശ്രമിക്കുക.
തുലാം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. കലാപരമായ കാര്യങ്ങളിൽ താല്പര്യം കൂടും.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് കടബാധ്യത തീർക്കാനാകും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.
ധനു രാശിക്കാർക്ക് പ്രണയജീവിതം സന്തോഷകരമായിരിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും.
മകരം രാശിക്കാർക്ക് ഇന്ന് പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ അനുകൂലമായിട്ടുള്ള ദിവസമാണ്. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം നേടാനാകും.
മീനം രാശിക്കാർ ഇന്ന് സംസാരത്തിൽ മിതത്വം പാലിക്കാൻ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
മീനം രാശിക്കാർ ഇന്ന് സംസാരത്തിൽ മിതത്വം പാലിക്കാൻ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.