ഇന്നത്തെ പ്രണയരാശി
മേടം: പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തീർക്കാൻ നിങ്ങൾ മറ്റൊരാളുടെ സഹായം തേടാതിരിക്കുക. ഇത് നിങ്ങളുടെ ബന്ധം കൂടുതൽ സങ്കീർണ്ണമാക്കുന്നു. വിവാഹം കഴിഞ്ഞവർ പരമാവതി പങ്കാളിയുടെ കുറ്റം വീട്ടിലെ മറ്റ് അംഗങ്ങളോട് പറയാതിരിക്കാൻ ശ്രമിക്കുക.
ഇടവം: നിങ്ങളുടെ ജീവിതത്തിൽ വൈകാതെ സന്തോഷം കടന്നു വരും. പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കും. പങ്കാളിയോട് സ്നേഹത്തോടും വാത്സല്യത്തോടും കൂടി പെരുമാറാൻ ശ്രമിക്കുക.
മിഥുനം: പങ്കാളി ഇല്ലാത്ത രാശിക്കാർ നിങ്ങളുടെ ആഗ്രഹം പോലെ,ഒരു പങ്കാളിയെ ലഭിക്കും. ബന്ധങ്ങളിൽ പുതുമ ഉണ്ടാകും. നിങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കും. പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുക.
കർക്കിടകം: ജോലിയിൽ മാത്രം ശ്രദ്ധിക്കാതെ പങ്കാളിയുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കുക. നിങ്ങളുടെ മനസ്സിലെ പ്രശ്നങ്ങൾ പങ്കാളിയുമായി പങ്കുവെക്കാൻ ശ്രമിക്കുക. ഇത് നിങ്ങളെ കൂടുതൽ അടുപ്പിക്കും.
ചിങ്ങം: നിങ്ങളുടെ കുടുംബത്തെ ബഹുമാനിക്കുന്ന അതേ അളവിൽ നിങ്ങളുടെ പങ്കാളിയുടെ കുടംബത്തെയും ബഹുമാനിക്കുക. നിങ്ങൾക്ക് പങ്കാളിയുമായി ഐക്യം കുറവാണ്, അതിനാൽ കുടുംബ കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ പങ്കാളിയുടെ അഭിപ്രായവും തേടാൻ ശ്രമിക്കു.
കന്നി: വിവാഹം കഴിഞ്ഞവരുടെ ഇടയിൽ പൊരുത്തക്കേടുകൾ ഉണ്ടാകും, സംസാരിച്ച് തീർക്കാൻ ശ്രമിക്കുക. ഇരുവരും തമ്മിൽ ബഹുമാനം അത്യന്താപേക്ഷിതമാണ്. ബഹുമാനം കുറയുമ്പോളാണ് നിങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ രൂപപ്പെടുന്നത്.
തുലാം: നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. പ്രതിസന്ധി ഘട്ടങ്ങൾ ഒരുമിച്ച് തരണം ചെയ്യും. പങ്കാളിയുമായി ബന്ധപ്പെട്ട് കുടുംബത്തിൽ കലഹം ഉണ്ടാകാം. എങ്കിലും പങ്കാളിയെ തള്ളി പറയാതിരിക്കുക.
വൃശ്ചികം: പങ്കാളിക്ക് നിങ്ങളുടെ മേൽ വിശ്വാസ കുറവ് ഉണ്ടാകും. നിങ്ങളുടെ ഭൂതകാലം പങ്കാളിയിൽ നിന്ന് മറച്ചു വെക്കുന്നത് ബന്ധത്തിൽ വിള്ളലുണ്ടാക്കും. വിവാഹം കഴിഞ്ഞവർ പങ്കാളിയോടൊപ്പം ദൂരയാത്ര പോകും.
ധനു: മറ്റുള്ളവർ പറയുന്നതിന് ചെവി കൊടുക്കാതിരിക്കാൻ ശ്രമിക്കുക. മൂന്നാമതൊരാൾ കാരണം നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. പങ്കാളിയിൽ വിശ്വാസം അർപ്പിക്കുക. പ്രതിസന്ധികൾ നിങ്ങൾ ഒരുമിച്ച് തരണം ചെയ്യും.
മകരം: സുഖ സൌകര്യയങ്ങൾ തേടി പോകുമ്പോൾ ബന്ധം തകരാൻ സാധ്യത ഏറെയാണ്. പങ്കാളിയുമായി വർഷങ്ങൾ ചെലവഴിച്ചിട്ടുണ്ടെങ്കിലും, പങ്കാളിയുടെ എല്ലാ കാര്യങ്ങളും അറിയാം എന്ന വിചാരിക്കരുത്. പങ്കാളിക്ക് മനസ് തുറന്ന് സംസാരിക്കാൻ എപ്പോളും അവസരം നൽകുക.
കുംഭം: ബന്ധങ്ങളിൽ പുതുമ ഉണ്ടാകും. പങ്കാളി ഇല്ലാത്തവർ അൽപം കാത്തിരിക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു പങ്കാളി ഉടൻ നിങ്ങളുടെ ജീവിത്തിൽ വരും. നിങ്ങളുടെ ജീവിതം കൂടുതൽ മനോഹരമാകും.
മീനം: പ്രണയ ബന്ധത്തിൽ ഉള്ളവർ പങ്കാളിയുമായി പിരിയാൻ സാധ്യത ഏറെയാണ്. നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകും. മനസ് മടുപ്പിക്കുന്ന ബന്ധങ്ങളിൽ നിന്നും ഒഴിവാകുക.