Today's Horoscope 02 July 2025: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

 

1 /13

മേടം രാശിക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വിജയവും അം​ഗീകാരവും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആ​ഗ്രഹങ്ങളൊക്കെ നിറവേറും.  

2 /13

ഇടവം രാശിക്കാർ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. കാര്യതടസ്സം, നഷ്ടം തുടങ്ങിയവയ്ക്കുള്ള സാധ്യതയാണ് ഇക്കൂട്ടരിൽ കാണുന്നത്.   

3 /13

മിഥുനം രാശികൾക്കും ദിവസം അത്ര അനുകൂലമായിരിക്കില്ല. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. യാത്രകൾ പരാജയപ്പെടാം. എല്ലാത്തിലും തടസം നേരിടാനും സാധ്യതയുണ്ട്.   

4 /13

കർക്കടകം രാശികൾക്ക് ഇന്ന് എല്ലാത്തിലും വിജയം നേടാൻ സാധിക്കും. മത്സരങ്ങളിൽ വിജയിക്കും. അം​ഗീകാരം നേടാനാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.   

5 /13

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം അലച്ചിൽ വർധിക്കും, ചെലവ് കൂടും. എല്ലാ കാര്യത്തിലും തടസ്സങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തികപരമായും നഷ്ടങ്ങളുണ്ടായേക്കാം.  

6 /13

കന്നി രാശിക്കാരുടെ ആരോ​ഗ്യം തൃപ്തികരമായിരിക്കും. എല്ലാത്തിലും വിജയം നേടാൻ സാധിക്കും. അം​ഗീകാരം ലഭിക്കും.  

7 /13

തുലാം രാശിക്കാർക്ക് ഇന്ന് മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചേക്കാം. അലച്ചിൽ കൂടും. ചെലവും വർധിക്കും. ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.   

8 /13

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ആ​ഗ്രഹ സാഫല്യത്തിന്റെ ദിവസമാണ്. കാര്യവിജയം, മത്സരവിജയം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.  

9 /13

ധനു രാശിക്കാർക്ക് അനുകൂലമായ ദിവസമാണിന്ന്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. ഇത് വഴി സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. തൊഴിലിൽ ലാഭമുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.  

10 /13

മകരം രാശിക്കാർക്ക് നല്ല ദിവസമായിരിക്കില്ല ഇന്ന്. കാര്യപരാജയം, മനഃപ്രയാസം തുടങ്ങിയവയ്ക്ക് സാദ്യതയുണ്ട്. സാമ്പത്തിക നഷ്ടത്തിനും സാധ്യത കാണുന്നു. കുടുംബത്തിൽ കലഹം ഉണ്ടാകാം.  

11 /13

കുംഭം രാശിക്കാർ ഇന്ന് വളരെയധികം ശ്രദ്ധിക്കണം. അപകടഭീതി നിലനിൽക്കുന്നുണ്ട്. കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.  

12 /13

മീനം രാശിക്കാർക്ക് അനുകൂലമായ ദിവസമാണിന്ന്. കാര്യവിജയം, അംഗീകാരം എന്നിവയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. 

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola