Horoscope: മീനം രാശിക്ക് ഇന്ന് ഇരട്ടി ധനനേട്ടം, മിഥുനം രാശികൾ പ്രതിസന്ധികളെ തരണം ചെയ്യും; അറിയാം സമ്പൂർണ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാര്‍ ഇന്ന് അവർ ആ​ഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കും. ആരോ​ഗ്യം മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനും സാധ്യത.   

2 /13

ഇടവം രാശിക്കാര്‍ക്ക് ഇന്ന് ഉച്ചവരെയുള്ള സമയം ഏറെ ശുഭകരമാണ്. എന്നാൽ അതിന് ശേഷം പ്രശ്നങ്ങൾ നിരവധി നേരിടേണ്ടി വന്നേക്കാം. സന്തോഷങ്ങൾ മാറി സങ്കടങ്ങൾക്കുള്ള കാര്യങ്ങൾ സംഭവിച്ചേക്കാം.   

3 /13

മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കും. മോശം സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും അതിനെ തരണം ചെയ്യാൻ ഇക്കൂട്ടർക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.   

4 /13

കര്‍ക്കടകം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്. ജീവിതത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകും.   

5 /13

ചിങ്ങം രാശിക്കാര്‍ക്ക് ആരോ​ഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ഇവരുടെ ആ​ഗ്രഹങ്ങൾ സഫലമാകും.   

6 /13

കന്നി രാശിക്കാര്‍ക്ക് അലച്ചിൽ കൂടിയ ദിവസമായിരിക്കും ഇന്ന്. പ്രതിസന്ധികൾ വർധിക്കും. ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്. സാമ്പത്തിക സ്ഥിതിയിൽ പ്രശ്നങ്ങളുണ്ടായേക്കാം.   

7 /13

തുലാം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. പ്രതികൂലമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമെങ്കിലും എല്ലാം തരണം ചെയ്യാനാകും. ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്.   

8 /13

വൃശ്ചികം രാശിക്കാര്‍ക്ക് അം​ഗീകാരങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. വിവാഹം തീരുമാനിക്കും. പ്രണയ സാഫല്യമുണ്ടാകും.   

9 /13

ധനു രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. നല്ല ഫലങ്ങൾ നിങ്ങളെ തേടിയെത്തും. എന്നാൽ ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.   

10 /13

മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോ​ഗ്യ പ്രശ്നങ്ങൾ മാറും. ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കാനാകും.   

11 /13

കുംഭം രാശിക്കാര്‍ക്ക് ഇന്ന് ബിസിനസിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ആരോ​ഗ്യവും മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.   

12 /13

മീനം രാശിക്കാര്‍ക്ക് ധനയോ​ഗമുള്ള ദിവസമാണിന്ന്.ജോലിയിൽ‌ പുരോ​ഗതി കൈവരിക്കാനാകും. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola