Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
1/13മേടം രാശിക്കാർക്ക് ഇന്ന് മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നവർക്ക് അനുകൂല സമയം.
2/13ഇടവം രാശിക്കാർ യാത്രകളിൽ ജാഗ്രത പാലിക്കുക. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ശിവക്ഷേത്ര ദർശനം ഉത്തമം.
3/13മിഥുനം രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകാം. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കാനിടയുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
4/13കർക്കടക രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. ബിസിനസ്സിൽ ലാഭമുണ്ടാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരമുണ്ടാകും.
5/13ചിങ്ങം രാശിക്കാർക്ക് ഇന്ന് ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്തുതീർക്കാനാകും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. എന്നാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
6/13കന്നി രാശിക്കാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. വീട് പണി പൂർത്തിയാക്കാൻ ശ്രമിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്.
7/13തുലാം രാശിക്കാർക്ക് ഇന്ന് മാനസികമായി അല്പം പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കണം. പങ്കാളിയുടെ പിന്തുണയുണ്ടാകും.
8/13വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിവസമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള ആലോചനകൾ തുടങ്ങാം.
9/13ധനു രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ബന്ധുക്കളുമായി ഉണ്ടായിരുന്ന പിണക്കങ്ങൾ മാറും.
10/13മകരം രാശിക്കാർക്ക് അമിത ജോലിഭാരം കാരണം ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ആഹാരം കഴിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും.
11/13കുംഭം രാശിക്കാർക്ക് സമൂഹത്തിലുള്ള മാന്യതയും പദവിയും വർദ്ധിക്കും. ബിസിനസ്സിൽ പുതിയ പങ്കാളികളെ ലഭിക്കും. അപ്രതീക്ഷിതമായി പണം കൈവരും. വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകും.
12/13മീനം രാശിക്കാർക്ക് കർമ്മരംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. കടബാധ്യതകൾ തീർക്കാൻ വഴി തെളിയും. ലോട്ടറി അല്ലെങ്കിൽ ഭാഗ്യപരീക്ഷണങ്ങളിൽ അനുകൂല ഫലം കണ്ടേക്കാം. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.