Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
1/13മേടം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കില്ല. ആഗ്രഹിക്കുന്നതെല്ലാം അതേ രീതിയിൽ നടക്കണമെന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും.
2/13ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും.
3/13മിഥുനം രാശിക്കാര്‍ക്ക് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണിത്. മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും.
4/13കര്‍ക്കിടകം രാശിക്കാര്‍ക്ക് അൻുകൂലമായ ദിവസമായിരിക്കും ഇന്ന്. സ്വന്തം കഴിവ് ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറാൻ സാധിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും.
5/13ചിങ്ങം രാശിക്കാര്‍ ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. പണമിടപാടുകളില്‍ നഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസം കൂടിയാണിന്ന്. പഠന കാര്യങ്ങളിൽ വിജയം നേടാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
6/13കന്നി രാശിക്കാര്‍ക്ക് ഇന്ന് അൽപം ഒന്ന് ശ്രദ്ധിച്ച് വേണം മുന്നോട്ട് നീങ്ങാണ്. മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വീഴ്ചയുണ്ടാകാനുള്ള സാധ്യതയുണ്ട്.
7/13തുലാം രാശിക്കാര്‍ക്ക് അകന്ന് നിന്നിരുന്ന ബന്ധുക്കള്‍ അടുത്ത് വരുന്നു. കലാകായിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നു, പല കാര്യത്തിലും അഭിപ്രായ ഭിന്നത സംഭവിക്കാം. അത് ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നല്ലതായിരിക്കണം. അല്ലാത്ത പക്ഷം അബദ്ധങ്ങള്‍ സംഭവിക്കും.
8/13വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തിൽ സന്തോഷമുണ്ടാകും. നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനാകും. ശാസ്ത്രസംബന്ധമായ വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടായേക്കും. ജീവിതത്തിൽ നേട്ടങ്ങൾക്ക് ഇത് കാരണമാകും.
9/13ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ആരോഗ്യം ശ്രദ്ധിക്കുക. അഭിമാനക്ഷതം ഏൽക്കാൻ സാധ്യതയുണ്ട്.
10/13മകരം രാശിക്കാര്‍ക്ക് വിദേശത്ത് നിന്നടക്കം ധന നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാർഷിക ജോലിയിൽ താൽപര്യമുണ്ടാകും. അതിലൂടെ നിങ്ങൾക്ക് അംഗീകാരം നേടാനായേക്കും. ആരോഗ്യ പ്രശ്നങ്ങളെ നിസാരമാക്കരുത്.
11/13കുംഭം രാശിക്കാര്‍ക്ക് ബിസിനസിൽ ധാരാളം നേട്ടങ്ങളുണ്ടാകുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കടങ്ങൾ വീട്ടാൻ സാധിക്കുകയും ചെയ്യും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടാനാകും.
12/13മീനം രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. വിവാഹ കാര്യത്തില്‍ തീരുമാനമാകും. ബിസിനസില്‍ ലാഭം നേടാൻ സാധിക്കും. മാനസികാരോഗ്യം ശ്രദ്ധിക്കണം. ഉത്കണ്ഠയും അമിത ദേഷ്യവും നിയന്ത്രിക്കാൻ ശ്രമിക്കുക.
13/13(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. )