Today's Horoscope: സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിവസമാണോ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്? രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

 

1 /13

മേടം രാശിക്കാർക്ക് അവർ വിചാരിച്ച പല കാര്യങ്ങളും ഇന്ന് നടപ്പിലാക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും അമിത ചിലവുകൾ നിയന്ത്രിക്കണം.  

2 /13

ഇടവം രാശിക്കാർക്ക് ജോലിഭാരത്തെ തുടർന്ന് മാനസിക സമ്മർദ്ദം ഉണ്ടായേക്കാം. സഹപ്രവർത്തകരുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ വളരെ ആലോചിച്ച ശേഷം മാത്രം എടുക്കുക.  

3 /13

മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ വാർത്തകൾ തേടിയെത്തും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. പുതിയ വരുമാന മാർഗങ്ങൾ വന്നുചേരും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും.  

4 /13

കർക്കടകം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.  

5 /13

പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചിങ്ങം രാശിക്കാർക്ക് അംഗീകാരം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ ലാഭം നേടാനാകും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്.  

6 /13

കന്നി രാശിക്കാരായ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാകും. കഠിനാധ്വാനത്തിന് ഫലമുണ്ടാകും. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം, ശാന്തത പാലിക്കുക.  

7 /13

തുലാം രാശിക്കാർക്ക് ഇന്ന് ഭാഗ്യം കൂടെയുള്ള ദിവസമാണ്. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അതിന് സാധിക്കും. ജീവിതപങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമാണ്.  

8 /13

വൃശ്ചികം രാശിക്കാർക്ക് കഠിനമായ അധ്വാനം ചെയ്യേണ്ടതായി വരും. ശത്രുക്കളുടെ ശല്യം കുറയും. കടബാധ്യതകൾ തീർക്കാൻ വഴി തെളിയും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.  

9 /13

ധനു രാശിക്കാർക്ക് ഇന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാകും. പ്രണയ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.  

10 /13

മകരം രാശിക്കാർ ഇന്ന് അല്പം ജാഗ്രത പുലർത്തണം. യാത്രകളിൽ സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.  

11 /13

കുംഭം രാശിക്കാർക്ക് ബിസിനസ്സിൽ വലിയ പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. അപ്രതീക്ഷിതമായി അതിഥികൾ വന്നേക്കാം.  

12 /13

മീനം രാശിക്കാർക്ക് കർമ്മരംഗത്ത് നിങ്ങളുടെ കഴിവിന് അംഗീകാരം ലഭിക്കും. ശമ്പള വർദ്ധനവോ സ്ഥാനക്കയറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. 

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola