Today's Horoscope: മേടം രാശിക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാം, മിഥുനം രാശിക്കാർക്ക് തൊഴിൽ പുരോ​ഗതിയും; ഇന്നത്തെ രാശിഫലം

Written ByKarthika VUpdated byKarthika V
Published: Apr 16, 2026, 05:47 AM IST|Updated: Apr 16, 2026, 05:47 AM IST

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1/13

മേടം രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായിട്ടുള്ള സമയമാണ്. ആരോ​ഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. 

 

2/13

ഇടവം രാശിക്കാർക്ക് ഇന്ന് യാത്രകൾ ​ഗുണം ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. സഹപ്രവർത്തകരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. 

 

3/13

മിഥുനം രാശിക്കാർക്ക് ഇന്ന് തൊഴിൽ രം​ഗത്ത് അനുകൂലമായിട്ടുള്ള സമയമാണ്. ജോലിയിൽ അഭിനന്ദനങ്ങളും അം​ഗീകാരവും തേടിയെത്തും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. 

 

4/13

കർക്കടകം രാശിക്കാർക്ക് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ദൈവാനു​ഗ്രഹമുണ്ടാകും. ഭക്ഷണം കൃത്യസമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക. 

 

5/13

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വർധിക്കും. സ്പോർട്സ് താരങ്ങൾക്ക് നേട്ടമുണ്ടാക്കാനാകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനിടയുണ്ട്. മുൻകോപം നിയന്ത്രിക്കുക. 

 

6/13

കന്നി രാശിക്കാർക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോ​ഗതി കൈവരിക്കാനാകും. മുതിർന്നവരുടെ ഉപദേശം കൂടി കേട്ട ശേഷം പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുക. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. 

 

7/13

തുലാം രാശിക്കാർ ഇന്ന് പണമിടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. ദൂരയാത്രയ്ക്കുള്ള സാധ്യതയുണ്ട്. 

 

8/13

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആ​ഗ്രഹിച്ച കാര്യങ്ങളൊക്കെ നേടിയെടുക്കാൻ സാധിക്കും. വാഹനങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കണം. 

 

9/13

ധനു രാശിക്കാർക്ക് ഇന്ന് പ്രണയ കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. വിദേശയാത്രയ്ക്ക് യോ​ഗമുണ്ടാകും. ജോലിഭാരം വർധിക്കാൻ സാധ്യതയുണ്ട്. 

 

10/13

മകരം രാശിക്കാരുടെ കുടുംബത്തിൽ ഇന്ന് മം​ഗളകർമ്മങ്ങൾ നടക്കും. പുതിയ വീടോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. കാലാവസ്ഥ വ്യതിയാനത്താൽ ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. 

 

11/13

കുംഭം രാശിക്കാർക്ക് വ്യാപാരത്തിൽ നിന്ന് ലാഭം ലഭിക്കും. മനസ്സമാധാനമുണ്ടാകും. അപരിചിതരുമായുള്ള ഇടപാടുകൾ ശ്രദ്ധിച്ചു വേണം നടത്താൻ.

 

12/13

മീനം രാശിക്കാർക്ക് സന്താനഭാഗ്യമുണ്ടാകും. കുട്ടികളിലൂടെ സന്തോഷ വാർത്ത കേൾക്കാനിടയാകും. അലസത ഒഴിവാക്കി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

13/13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.