Today's Horoscope: കുംഭം രാശിക്ക് ഇന്ന് മികച്ച ദിവസം, മിഥുനം രാശിക്ക് വെല്ലുവിളികളേറെ; അറിയാം ഇന്നത്തെ രാശിഫലം

Written ByKarthika V
Published: Oct 19, 2025, 06:03 AM IST|Updated: Oct 19, 2025, 06:03 AM IST

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

 

1/13

മേടം രാശിക്കാര്‍ക്ക് ഇന്ന് പൊതുവെ അനുകൂലമായ ഫലങ്ങളാകും തേടിയെത്തുക. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. എന്നാൽ ആരോ​ഗ്യ കാര്യത്തിൽ അൽപം ശ്രദ്ധ വേണം.

 

2/13

ഇടവം രാശിക്കാര്‍ക്ക് മികച്ച ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കുക.

 

3/13

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് അൽപം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങണം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ബിസിനസുകാർക്ക് ഒരു ശരാശരി ദിവസമായിരിക്കും ഇന്ന്. വളരെ ശ്രദ്ധയോടെ മാത്രം ബിസിനസ് തീരുമാനങ്ങൾ എടുക്കുക. 

 

4/13

കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങൾ നിറ‍ഞ്ഞ ദിവസമായിരിക്കും ഇന്ന്. ഭാ​ഗ്യങ്ങൾ തേടിയെത്താൻ സാധ്യതയുണ്ട്. ജോലിയിൽ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ആരോ​ഗ്യം ശ്രദ്ധിക്കുക. 

 

5/13

ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ സാധിക്കും. കടം കൊടുത്ത പണം പണം തിരികെ ലഭിച്ചേക്കാം. ജോലി കാരണം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്.

 

6/13

കന്നി രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്തുക. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഓഫീസിലെ അനാവശ്യ കാര്യങ്ങളില്‍ പോയി തലയിടാതിരിക്കുക. 

 

7/13

തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്കും ഒട്ടും നല്ല സമയമല്ല ഇത്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ആരോ​ഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. 

 

8/13

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ജോലിയിൽ മാറ്റങ്ങളുണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ബിസിനസിൽ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 

 

9/13

ധനു രാശിക്കാര്‍ ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. ജോലി കാര്യത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വരും. സാമ്പത്തിക കാര്യത്തിലും ശ്രദ്ധ വേണം. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും.

 

10/13

മകരം രാശിക്കാർ ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ജോലിയിൽ പുരോ​ഗതിയുണ്ടാകും. ഉത്തരവാദിത്തങ്ങൾ കൂടും. ബിസിനസുകാർ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.

 

11/13

കുംഭം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ബിസിനസിൽ ധാരാളം നേട്ടങ്ങളുണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കുക.

 

 

12/13

മീനം രാശിക്കാര്‍ക്ക് ഇന്ന് എല്ലാത്തിലും വിജയം കണ്ടെത്താനാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. 

 

13/13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.