Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.
മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, അലച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയേറും. സാമ്പത്തികം നേട്ടം കൈവരിക്കാനുള്ള സാധ്യത കുറവാണ്. ധനനേട്ടത്തിന് തടസമുണ്ടായേക്കാം. സ്വസ്ഥതക്കുറവ് അനുഭവപ്പെടും. ഇക്കൂട്ടർക്ക് ഇന്ന് ചെലവ് വർധിക്കാനുള്ള സാധ്യതയുണ്ട്. മാനസിക വിഷമങ്ങൽ നിങ്ങളെ അലട്ടും.
ഇടവം രാശിക്കാർക്ക് അനുകൂലമായ സമയമാണിന്ന്. കാര്യവിജയമുണ്ടാകും. അംഗീകാരം നേടാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽ രംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കാൻ സാധിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടക്കാനുള്ള സാധ്യതയുണ്ട്.
മിഥുനം രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. സാമ്പത്തിക നേട്ടത്തിനും ബന്ധുസമാഗമത്തിനും സാധ്യത കാണുന്നു. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കാം.
കർക്കടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമായിരിക്കില്ല. എല്ലാത്തിനും തടസങ്ങൾ നേരിടും. ഉദരസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. മാനസിക വിഷമത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൽ ശ്രദ്ധാപൂർവ്വം നടത്തുക.
ചിങ്ങം രാശിക്കാർ ഇന്ന് വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ചെയ്യുന്ന കാര്യങ്ങളിൽ പരാജയം നേരിടാനുള്ള സാധ്യതയുണ്ട്. അപകടബീതി നിലനിൽക്കുന്നു. ആരോഗ്യ പ്രശ്നങ്ങൽ നിസാരമാക്കരുത്. നഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
കന്നി രാശിക്കാർ മത്സരങ്ങളിൽ വിജയിക്കും. എല്ലാ മേഖലയിലും ഇവർക്ക് വിജയമുണ്ടാകും. അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുക്കളുമായി കണ്ടുമുട്ടുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം രാശിക്കാർ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, മത്സരവിജയം തുടങ്ങിയവ കാണുന്നു. സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കും.
വൃശ്ചികം രാശിക്ക് ഇന്ന് പ്രശ്നങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. കുടുംബത്തിൽ കലഹത്തിനുള്ള സാധ്യത കാണുന്നു. അലച്ചിൽ കൂടും. ചെലവ് വർധിക്കും.
ധനു രാശിക്കാർക്ക് കാര്യങ്ങൾ പ്രതികൂലമായിരിക്കും ഇന്ന്. സ്വസ്ഥതക്കുറവ് അനുഭവപ്പെടും. ഉദരസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം.
മകരം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. എല്ലാത്തിലും വിജയം നേടാനാകും. അംഗീകാരം ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കാം.
കുംഭം രാശിക്കാർക്ക് വളരെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുക. ധന നഷ്ടത്തിനുള്ള സാധ്യതയുണ്ട്. മാനസിക വിഷമങ്ങൾ നിങ്ങളെ അലട്ടും. അബിമാനത്തിന് ക്ഷതമേൽക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
മീനം രാശിക്കാർ നല്ല ദിവസമായിരിക്കും ഇന്ന്. എല്ലാത്തിലും വിജയം നേടാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തിൽ നിലനിന്നിരുന്ന തടസങ്ങൾ മാറും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.