Todays Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മിശ്രമായ ഫലങ്ങളാകും ലഭിക്കുക. ചില പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടതായി വന്നേക്കാം. സഹപ്രവർത്തകരുമായി പ്രശ്നങ്ങളുമ്ടായേക്കാം. ജോലിയിലും ചെറിയ തടയങ്ങൾ നേരിട്ടേക്കാം. സാമ്പത്തിക നില മെച്ചപ്പെടും.   

2 /13

ഇടവം രാശിക്കാര്‍ക്ക് ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ആരോ​ഗ്യ കാര്യത്തിൽ അൽപം ആശങ്കയുണ്ടായേക്കാം.ബിസിനസ് ആരംഭിക്കാൻ സമയം അനുകൂലമാണ്.   

3 /13

മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ലാഭം നേടാനാകും. പുതിയ വാഹനം വാങ്ങാനുള്ള യോ​ഗമുണ്ടാകും. പുതിയ ജോലിക്കുള്ള അവസരങ്ങൾ മുന്നിലെത്തും. കൂടുതൽ സ്ഥാനമാനങ്ങൾ നിങ്ങളെ തേടിയെത്തും. ആരോ​ഗ്യം ശ്രദ്ധിക്കുക.  

4 /13

കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക നഷ്ടമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളെ കുറിച്ച് പലരും അപവാദങ്ങൾ പറയുന്നത് മനസിന് വിഷമമുണ്ടാക്കും. ബിസിനസിൽ നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.   

5 /13

ചിങ്ങം രാശിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും ജോലിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. എന്നാൽ ഇവയെയൊക്കെ നേരിട്ട് മുന്നേറാൻ നിങ്ങൾക്ക് സാധിക്കും. നേത്ര സംബന്ധമായ അസുഖങ്ങളെ കരുതിയിരിക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ബിസിനസിലും നഷ്ടം നേരിട്ടേക്കാം.   

6 /13

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലം. ആരോ​ഗ്യം ശ്രദ്ധിക്കുക. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.   

7 /13

തുലാം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. ആ​ഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കും. അപ്രതീക്ഷിതമായ ധനനേട്ടമുണ്ടാകും. ഇത് ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും. കർമ്മരം​ഗത്ത് നേട്ടമുണ്ടാക്കും.   

8 /13

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാനാകും. പ്രണയസാഫല്യമുണ്ടാകും. കർമ്മരം​ഗത്ത് നേട്ടമുണ്ടാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ദിവസം അനുകൂലമാണ്. ആരോ​ഗ്യം ശ്രദ്ധിക്കുക.   

9 /13

‍ധനു രാശിക്കാര്‍ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. അമിത ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

10 /13

മകരം രാശിക്കാര്‍ക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. ഇന്നത്തെ ദിവസം കാര്യങ്ങൾ നിങ്ങൾക്ക് അൻുകൂലമായി വരുമെങ്കിലും അൽപം ശ്രദ്ധിക്കണം. മാനസികാരോ​ഗ്യം നിസാരമാക്കരുത്.   

11 /13

കുംഭം രാശിക്കാര്‍ക്ക് നല്ല ദിവസമാണിന്ന്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോ​ഗമുണ്ടാകും. സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.  

12 /13

മീനം രാശിക്കാര്‍ക്ക് കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. സാമ്പത്തിക സ്ഥിതിയിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ജോലിയിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola