Today's Horoscope: സന്തോഷകരമായ മാറ്റങ്ങളോ! 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ?

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

ലക്ഷ്മി നാരായണയോഗം, കേന്ദ്രയോഗം തുടങ്ങി നിരവധി ഗുണപരമായ നേട്ടങ്ങളുണ്ടാക്കുന്നയോഗങ്ങള്‍ രൂപം കൊള്ളുന്ന ദിവസമാണ്. ഇന്നത്തെ ദിവസത്തെ ഇത് 12 രാശിക്കാരില്‍ ചെലുത്തുന്ന സ്വാധീനം എപ്രകാരം എന്ന് നമുക്ക് നോക്കാം.

1 /12

മേടം: മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഗുണമുള്ളതാണ്. നിരവധി നേട്ടങ്ങളുണ്ടാകുന്ന ദിനമാണിന്ന്. സന്തോഷകരമായ മാറ്റങ്ങളും ഇന്ന് നിങ്ങൾക്ക് വന്നു ചേരും.

2 /12

ഇടവം: ഇടവം രാശിക്കാർക്ക് ഗുണങ്ങളും ദേഷങ്ങളും ഇടകലർന്ന ദിവസമാണിന്ന്. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുമെങ്കിലും എല്ലാത്തിലും അല്പം ശ്രദ്ധ വേണ്ടുന്ന ദിനമാണിന്ന്. സാമ്പത്തീക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം.

3 /12

മിഥുനം: ആഗ്രഹങ്ങൾ നിറവേറുന്ന ദിനമാണ് മിഥുനം രാശിക്കാർക്ക് ഇന്ന്. സന്തോഷത്തോടെ മുന്നോട്ട് പോകുമെങ്കിലും പ്രതിസന്ധികൾക്ക് ഉള്ള സാധ്യതയും കാണുന്നു. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം.

4 /12

കർക്കിടകം: സന്തോഷങ്ങൾക്കിടയിലെ അശ്രദ്ധ പ്രതിസന്ധി സൃഷ്ട്ടിക്കാം അതിനാൽ കർക്കിടകം രാശിക്കാർക്ക് ഇന്ന് അല്പം ശ്രദ്ധ വേണ്ടുന്ന ദിനമാണ്. 

5 /12

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനത്തിന്റെ ഫലം കൈവരുന്ന ദിനമാണ്. പല മാറ്റങ്ങൾക്കും തുടക്കം കുറിക്കുന്ന ദിനം കൂടിയാണിന്ന്.

6 /12

കന്നി: ലക്ഷ്മിനാരായണ യോഗം ഫലത്തിൽ വരുന്ന ദിനമാണ് കന്നി രാശിക്കാർക്ക് ഇന്ന്. സാമ്പത്തിക നേട്ടവും, മാനസീകാരോഗ്യവും ആഗ്രഹിക്കുന്നത് എന്തും നേടാനും സാധിക്കും. 

7 /12

തുലാം: തുലാം രാശിക്കാർക്ക് ഇന്ന് കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സമൂഹത്തിൽ അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. 

8 /12

വൃശ്ചികം: വാഹനം ഉപയോഗിക്കുന്ന വൃഷ്ചികം രാശിക്കാർ ഇന്ന് അല്പം ശ്രദ്ധിക്കണം. എന്നാൽ, ദാമ്പത്യ സുഖവും, ബിസിനസിൽ നേട്ടവും വന്നുചേരും.

9 /12

ധനു: ധനു രാശിക്കാർക്ക് ഇന്ന് പല മാറ്റങ്ങൾക്കുമുള്ള ദിനമാണ്. ആരോഗ്യവും, ദാമ്പത്യ ജീവിതവും ഇന്ന് പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട മേഖലയാണ്. 

10 /12

മകരം: അനാവശ്യ ആശങ്കകൾക്ക് വഴിയൊരുങ്ങുന്ന ദിവസമാണ് ഇന്ന് മകരം രാശിക്കാർക്ക്. സാമ്പത്തീക കാര്യങ്ങളിൽ അല്പം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

11 /12

കുംഭം: സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ് ഇന്ന് കുംഭം രാശിക്കാർക്ക്. സാമ്പത്തിക സ്ഥിതിയിലും, കരിയറിലും നേട്ടം കൈവരിക്കും.

12 /12

മീനം: ഗുണവും ദോഷവും സമ്മിശ്രമായി ഫലിക്കുന്ന ദിവസമാണ് മീനം രാശിക്കാർക്ക് ഇന്ന്. ദാമ്പത്യ ജീവിത്തതിൽ സന്തോഷവും മികച്ച ആരോഗ്യവും ഇന്ന് ഫലത്തിൽ കാണാനാകും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola