Today's Horoscope: ബിസിനസിൽ നേട്ടം, സാമ്പത്തിക പുരോ​ഗതിയും; 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ?

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർ ഇന്നത്തെ ദിവസം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കാര്യവും നിസാരമാക്കരുത്. ബിസിനസുമായി ബന്ധപ്പെട്ട് സുപ്രധാന കാര്യങ്ങൾ ചെയ്ത് തീർക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. 

2 /13

ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. ഓഫീസ് ജോലികൾ കൃത്യമായി പൂർത്തിയാക്കാനാകും. ബിസിനസിൽ വളർച്ചയുണ്ടാകും. പങ്കാളിത്ത ബിസിനസ് നടത്താൻ അനുകൂല സമയമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ആരോ​ഗ്യ കാര്യത്തിലും വലിയ ആശങ്കൾ ഉണ്ടാകില്ല. 

3 /13

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. ബിസിനസുകാർക്ക് ദിവസം അനുകൂലമായിരിക്കില്ല. ശ്രദ്ധിച്ച് മാത്രം മുന്നോട്ട് പോകുക. നിങ്ങളുടെ ദേഷ്യവും തിടുക്കവും പ്രശ്നങ്ങൾ വർധിക്കാൻ കാരണമായേക്കാം. അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കുക. 

4 /13

കര്‍ക്കടകം രാശിക്കാർ ഇന്ന് മുടങ്ങിക്കിടന്ന ഓഫീസ് ജോലികൾ കൃത്യമായി ചെയ്ത് തീർക്കും. ബിസിനസിൽ സാമ്പത്തിക നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. എന്നാൽ കുടുംബജീവിതത്തില്‍ ചില പ്രശ്നങ്ങൾ ഉടലെടുക്കും. ഇത് ബന്ധത്തിൽ വിള്ളലുണ്ടാകാൻ കാരണമാകും. 

5 /13

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ജോലിയിലും ബിസിനസിലും നേട്ടങ്ങളുടെ ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ദാമ്പത്യ ജീവിതവും സന്തോഷകരമാകും. 

6 /13

കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കില്ല. ഓഫീസിൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. നിങ്ങൾക്കെതിരെ തെറ്റായ ആരോപണങ്ങൾ വരാൻ സാധ്യത കാണുന്നു. ബിസിനസിൽ ചില പ്രതിസന്ധികൾ ഉണ്ടായേക്കാം. പുതിയ വാഹനം വാങ്ങാൻ ഇന്നത്തെ ദിവസം അനുകൂലമല്ല. ആരോ​ഗ്യം ശ്രദ്ധിക്കുക. 

7 /13

തുലാം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. തൊഴിൽ മേഖലയിൽ ഉയർച്ച താഴ്ച്ചകൾ സംഭവിക്കാൻ സാധ്യതയുണ്ട്. 

8 /13

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചില സുപ്രധാന ജോലികളിൽ തടസം നേരിട്ടേക്കാം. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം. ബിസിനസുകാർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.  

9 /13

ധനു രാശിക്കാരായ ബിസിനസ്സുകാർക്ക് ഇന്ന് അൽപം വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ജോലിയിൽ അശ്രദ്ധയുണ്ടായാൽ അത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

10 /13

മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. ബിസിനസിൽ അനുകൂലമായ നിരവധി കാര്യങ്ങൾ സംഭവിക്കും. മേലുദ്യോ​ഗസ്ഥരുടെ അഭിനന്ദനം ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

11 /13

കുംഭം രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ അകലും. തൊഴിൽ രം​ഗത്ത് അനുകൂലമായൊരു ദിവസമായിരിക്കും ഇന്ന്. ആത്മവിശ്വാസം വർധിക്കും. ബിസിനസ് വിപുലീകരിക്കാൻ അനുകൂലമായ ദിവസമായിരിക്കും. ആരോ​ഗ്യം ശ്രദ്ധിക്കുക.  

12 /13

മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ​സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതാകും. വരുമാനത്തേക്കാൾ കൂടുതൽ ചെലവുണ്ടാകാനുള്ള സാധ്യതയുണ്ട്. മത്സരപരീക്ഷകളിൽ വിജയം നേടാനാകും.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola