Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും നേട്ടങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്നത്തെ ദിവസം നിങ്ങൾ ആ​ഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കും. ബിസിനസിൽ ലാഭം നേടാനാകും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ വേണം.   

2 /13

ഇടവം രാശിക്കാര്‍ക്കും ഇന്ന് അനുകൂലമായിട്ടുള്ള ദിവസമായിരിക്കും. പല സൗഭാ​ഗ്യങ്ങളും നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.    

3 /13

മിഥുനം രാശിക്കാര്‍ക്ക് സന്തോഷവും സൗഭാ​ഗ്യവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക പുരോ​ഗതിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂലമായിട്ടുള്ള സമയമാണ്.   

4 /13

കര്‍ക്കടകം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാർ അൽപം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അശ്രദ്ധ മൂലം നേട്ടങ്ങൾ നഷ്ടത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. ആരോ​ഗ്യ കാര്യത്തിൽ ആശങ്കകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.   

5 /13

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് അവർ ആ​ഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നടക്കും. ജീവിതത്തില‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം വാങ്ങുന്നതും കൊടുക്കുന്നതും കഴിവധും ഒഴിവാക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.   

6 /13

കന്നി രാശിക്കാര്‍ക്ക് അനുകൂലമായിട്ടുള്ള ഒരു ദിവസമായിരിക്കും ഇന്ന്. എന്നാൽ ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ. അശ്രദ്ധ മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടാാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകുക.   

7 /13

തുലാം രാശിക്കാര്‍ക്ക് ഇന്ന് ചെയ്യുന്ന ജോലികളിൽ വിജയം കൈവരിക്കാനാകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണിന്ന്. ആ​ഗ്രഹങ്ങൾ പൂർത്തിയാക്കാനാകും. സാമ്പത്തിക പുരോ​ഗതിയുണ്ടാകും.   

8 /13

വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതിയിൽ പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും.   

9 /13

ധനു രാശിക്കാർക്ക് ഇന്ന് മുടങ്ങി കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. സന്തോഷകരമായ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. ദാമ്പത്യ ജീവിതം സന്തഷകരമായിരിക്കും.  

10 /13

മകരം രാശിക്കാർക്ക് ഇന്ന് അനുകൂലമായിട്ടുള്ള ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആ​ഗ്രഹിച്ചതെല്ലാം നേടാനാകും. അനാവശ്യ ചെലവുകൾ വർധിക്കാനിടയുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്.   

11 /13

കുംഭം രാശിക്കാര്‍ക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സാഹചര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. അനാവശ്യ ആശങ്കൾ ഒഴിവാക്കുക. ഇത് നിങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

12 /13

മീനം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങളുണ്ടാകും. സന്തോഷവും സങ്കടങ്ങളും ഒന്നിച്ച് വരുന്ന ഒരു ദിവസം കൂടിയാണിന്ന്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അനാവശ്യ ആശങ്കകൾ പരിഹരിക്കുക. അല്ലെങ്കിൽ അവ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola