Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാരുടെ വരുമാന സ്രോതസ്സുകൾ വർധിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. അന്തസ്സും ബഹുമാനവും വർധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവിതത്തിൽ സന്തോഷം നിറയും. എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം.
ഇടവം രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ വിവാഹത്തിലെ തടസ്സങ്ങൾ പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് അനുകൂലമായ അന്തരീക്ഷമായിരിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
മിഥുനം രാശിക്കാർക്ക് ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞൊരു ദിവസമായിരിക്കും ഇന്ന്. വാക്കുകളിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കണം. തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്. സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
കർക്കടകം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പങ്കാളിത്ത ബിസിനസ് ചെയ്യാൻ തീരുമാനിക്കും മുൻപ് കൃത്യമായി അന്വേഷണം നടത്തിയ ശേഷം മാത്രം മുന്നോട്ട് പോകുക. ഒരു വീടോ വസ്തുവോ വാങ്ങാൻ അവസരമുണ്ടായേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുണ്ട്.
ചിങ്ങം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ഇന്ന് ലഭിക്കുക. അനാവശ്യമായ പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഈ രാശിയിലെ വിദ്യാർത്ഥികൽക്ക് പരീക്ഷകളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അനാവശ്യ സമ്മർദ്ദം കാരണം നിങ്ങൾക്ക് തലവേദന അനുഭവപ്പെടാം.
കന്നി രാശിക്കാരുടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കും. എന്നാൽ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ പുറത്ത് പറയാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള സാധ്യതയുണ്ട്.
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കും. നിസ്സാരകാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വർധിക്കും. പ്രണയ ജീവിതം സന്തോഷകരമായിരിക്കും. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഇവർക്കുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. മറ്റുള്ളവരുമായി തെറ്റിദ്ധാരണകളോ തർക്കങ്ങളോ ഉണ്ടെങ്കിൽ അവ പരിഹരിക്കപ്പെടും. സർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കും. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്.
ധനു രാശിക്കാർക്ക് സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ വിജയമുണ്ടാകും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും.
മകരം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്‍ ദിവസമായിരിക്കും ഇന്ന്. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക, കാരണം അവ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. തിരക്ക് പിടിച്ച് ജോലികൾ പൂർത്തിയാക്കാതെ ശ്രദ്ധയോടെ മുന്നോട്ട് പോകുക. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
കുംഭം രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നത് ഗുണം ചെയ്യും. ശുഭകരമായ കാര്യങ്ങളിൽ പങ്കെടുക്കും.
മീനം രാശിക്കാർക്ക് സമ്മർദ്ദകരമായ ഒരു ദിവസമായിരിക്കും ഇന്ന്. കരിയറിൽ ഒരു പ്രധാന നാഴികക്കല്ല് കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും. വ്യക്തിജീവിത്തതിൽ വെല്ലുവിളികൾ വർധിക്കും. ദാമ്പത്യ, പ്രണയ ജീവിതം സന്തോഷകരമായിരിക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.