Today's Horoscope: മിഥുനം രാശിക്ക് വരുമാനം വർധിക്കും, ചിങ്ങം രാശിക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർ ഇന്ന് ചില പുതിയ ജോലികൾക്ക് തുടക്കമിട്ടേക്കാം. ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ജോലിസ്ഥലത്ത് നിങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ വിലമതിക്കപ്പെടും. എന്നാൽ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.   

2 /13

ഇടവം രാശിക്കാർക്ക് പ്രൊഫഷണൽ മേഖലയിൽ കാര്യക്ഷമമായി ജോലികൾ ചെയ്യാനാകും. നിയമപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരും. അപ്രതീക്ഷിത ചെലവുകൽ ഉണ്ടാകാനിടയുണ്ട്.   

3 /13

മിഥുനം രാശിക്കാരുടെ വരുമാന സ്രോതസ്സുകൾ വർധിക്കും. പങ്കാളിയുടെ ഉപദേശം ജീവിതത്തിൽ സഹായകരമാകും. രാഷ്ട്രീയത്തിൽ നടത്തുന്ന ശ്രമങ്ങളിൽ വിജയമുണ്ടാകും. പേരും പ്രശസ്തി വർധിക്കും.   

4 /13

കർക്കടക രാശിക്കാർക്ക്, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ ജോലി ഓഫർ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ കാര്യങ്ങൾ അനുകൂലമായി നടക്കും. അവിവാഹിതർക്ക് നല്ലൊരു വിവാഹാലോചന വന്നേക്കാം.   

5 /13

ചിങ്ങം രാശിക്കാർ തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ആഗ്രഹിച്ച കാര്യങ്ങൾ ലഭിക്കുന്നതിൽ ചില തടസ്സങ്ങൾ നേരിടേണ്ടി വരും. ആരോ​ഗ്യ പ്രശ്നങ്ങളെ അവ​ഗണിക്കരുത്.   

6 /13

കന്നി രാശിക്കാർക്ക് അൽപം പ്രശ്നങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. എന്നാൽ പ്രണയിതാക്കൾ ഇന്നത്തെ ദിവസം ചില വെല്ലുവിളികൾ നേരിടേണ്ടതായി വരും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പഴയ സാമ്പത്തിക ഇടപാടുകൾ മൂലം പ്രശ്നങ്ങളുണ്ടാകാൻ സാധ്യത.  

7 /13

തുലാം രാശിക്കാർക്ക് കരിയറിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചേക്കും. എന്നാൽ ജോലിയിലെ വർധിച്ചുവരുന്ന വെല്ലുവിളികൾ നിങ്ങളെ മാനസികമായി തളർ‌ത്തിയേക്കാം. ജോലി സംബന്ധമായി യാത്ര വേണ്ടി വരും. ഒരു പഴയ സാമ്പത്തിക കാര്യം പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാനും സാധ്യതയുണ്ട്.  

8 /13

വൃശ്ചികം രാശിക്കാർക്ക് സമൂഹത്തിൽ അവർക്കുള്ള ബഹുമാനം വർധിച്ചേക്കാം. പരസ്പര സംസാരിച്ച് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. ഇത് വീട്ടിൽ സമാധാനം കൊണ്ടുവരും. പ്രൊഫഷണൽ മേഖലയിൽ നിങ്ങൾക്ക് പ്രതിഫലമോ അംഗീകാരമോ ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങൾ വിവേകപൂർവ്വം ആസൂത്രണം ചെയ്യുന്നത് ഏറെ ​ഗുണം ചെയ്യും.  

9 /13

ധനു രാശിക്കാർക്ക് പുരോ​ഗതിയുടെ ദിവസമാണിന്ന്. വിദേശത്ത് പഠിക്കാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചേക്കാം. മേലുദ്യോസ്ഥന്റെ പിന്തുണയുണ്ടാകും.    

10 /13

മകരം രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. പണം കടം കൊടുക്കുന്നത് നന്നായി ആലോചിച്ച ശേഷം മാത്രം ചെയ്യുക. വിദ്യാർത്ഥികൾക്ക് നല്ല സമയം.   

11 /13

കുംഭം രാശിക്കാർക്ക് ജോലിയിൽ നേരിട്ടിരുന്ന തടസ്സങ്ങൾ മാറും. പുതിയ ജോലി തുടങ്ങാൻ സാധിക്കും. എതിരാകളെ സൂക്ഷിക്കുക.   

12 /13

മീനം രാശിക്കാർക്ക് വരുമാനത്തിൽ വർധനവുണ്ടാകും. എന്നാൽ ജോലിയിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. പുതിയ വസ്തു, വാഹനം അല്ലെങ്കിൽ സമാനമായ സ്വത്തുക്കൾ വാങ്ങുന്നത് അനുകൂലമായിരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ മികവ് തെളിയിക്കും. പ്രധാനപ്പെട്ട ജോലികൾ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത് ഒഴിവാക്കുക.  

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola