Today's Horoscope: വിജയദശമി ദിനത്തിൽ നേട്ടങ്ങൾ ആർക്കൊക്കെ, ആരൊക്കെ ശ്രദ്ധിക്കണം? അറിയാം സമ്പൂർണ രാശിഫലം

Written ByKarthika V
Published: Oct 02, 2025, 06:35 AM IST|Updated: Oct 02, 2025, 06:35 AM IST

Today's Horoscope: വിജയജശമി ദിനമായ ഇന്ന് ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഫലങ്ങളാണ് ലഭിക്കുകയെന്ന് നോക്കാം. 

 

12 രാശിക്കാർക്കും ഇന്ന് ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും. എന്തൊക്കെ മാറ്റങ്ങളാണ് ഇന്ന് ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകുകയെന്ന് നോക്കാം. 

 

1/13

മേടം രാശിക്കാര്‍ ഇന്ന് എല്ലാ കാര്യങ്ങളിലും അൽപം ശ്രദ്ധിക്കേണ്ട ദിവസമാണ്. അനാവശ്യ ആശങ്കകൾ നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്കൊക്കെ പരിഹാരം കണ്ടെത്താൻ സാധിക്കും. ആരോ​ഗ്യം ശ്രദ്ധിക്കുക. 

 

2/13

ഇടവം രാശിക്കാരും ഇന്ന് എല്ലാ കാര്യത്തിലും ശ്രദ്ധ പുലർത്തണം. സാമ്പത്തിക പ്രതിസന്ധികൾ കൂടാൻ സാധ്യതയുണ്ട്. ആരോ​ഗ്യം ശ്രദ്ധിക്കുക. 

 

3/13

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങളുണ്ടാക്കിയെടുക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷം നിറയും. ജീവിതത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാനാകും. 

 

4/13

കര്‍ക്കിടകം രാശിക്കാർക്ക് പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ കാര്യത്തിലും വളരെ ശ്രദ്ധയോടെ മുന്നേറുക. സാമ്പത്തിക സ്ഥിതിയിലും ചില പ്രതിസന്ധികൾ നേരിട്ടേക്കാം. 

 

5/13

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായിട്ടുള്ള ദിവസമായിരിക്കും. നിങ്ങൾ പോലും അത്ഭുതപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങൾ തേടിയെത്തും. സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. ജോലിയിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. 

 

6/13

കന്നി രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായിട്ടുള്ള ദിവസമായിരിക്കും. എന്നിരുന്നാലും വളരെ ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങുക. ഇല്ലെങ്കിൽ പ്രതിസന്ധികൾ ഉണ്ടായേക്കാം. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. 

 

7/13

തുലാം രാശിക്കാര്‍ ആരോ​ഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം. നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. 

 

8/13

വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി വലിയ മാറ്റങ്ങളുണ്ടാകുന്നു. നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെയെടുക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. 

 

9/13

ധനു രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നിറ‍ഞ്ഞ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയിൽ നിങ്ങൾ ആ​ഗ്രഹിച്ച പോലെയുള്ള മാറ്റങ്ങളും ഉയർച്ചയുമുണ്ടാകും. ശമ്പള വർധനവിന് സാധ്യതയുണ്ട്. 

 

10/13

മകരം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. കരിയറില്‍ ഉയര്‍ച്ചയുണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക. കർമ്മരം​ഗത്ത് ധാരാളം നേട്ടങ്ങളുണ്ടാകും. 

 

11/13

കുംഭം രാശിക്കാര്‍ക്ക് കരിയറിൽ ധാരാളം നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. ആരോ​ഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി നിങ്ങൾക്ക് അനുകൂലമായിരിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. 

 

12/13

മീനം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും അൽപം ശ്രദ്ധ വേണം. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കിൽ പ്രതിസന്ധികൾ നേരിടേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. ആരോ​ഗ്യ പ്രശ്നങ്ങളെ നിസാരമായി കാണരുത്.  

13/13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.