Horoscope: കന്നി രാശിക്കാര്‍ക്ക് കർമ്മരം​ഗത്ത് നേട്ടമുണ്ടാകും, കർക്കടകം രാശിക്ക് പ്രതിസന്ധികളേറും; അറിയാം സമ്പൂർണ രാശിഫലം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാര്‍ ഇന്ന് കടം കൊടുത്ത പണം നിങ്ങൾക്ക് തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കും  

2 /13

ഇടവം രാശിക്കാര്‍ക്ക് ജീവിതത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും ഇന്ന്. വളരെയധികം ശ്രദ്ധിച്ച് വേണം ഇക്കൂട്ടർ ഓരോ കാര്യങ്ങളും ചെയ്ത് തീർക്കാൻ.   

3 /13

മിഥുനം രാശിക്കാര്‍ ശ്രദ്ധയോടെ നീങ്ങിയാൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ആ​ഗ്രഹിക്കുന്ന പോലെ കാര്യങ്ങളൊക്കെ നടക്കും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.   

4 /13

കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല ഇന്നത്തെ ദിവസം. ജോലിയിൽ പ്രതിസന്ധികൾ നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക നഷ്ടമുണ്ടാകുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്തേക്കാം.   

5 /13

ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സന്തോഷകരമായ ചില മാറ്റങ്ങൾ ജീവിതത്തിലുണ്ടായേക്കാം. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.  

6 /13

കന്നി രാശിക്കാര്‍ക്ക് കർമ്മരം​ഗത്ത് നിരവധി നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ സന്തോഷം നിറയും.   

7 /13

തുലാം രാശിക്കാര്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാനാകും. ആ​ഗ്രഹിച്ച പോലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചെന്ന് വരില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

8 /13

വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷം നിറ‍ഞ്ഞ ദിവസമായിരിക്കും ഇന്ന്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. പോസിറ്റീവ് മാറ്റങ്ങൾ നിങ്ങളുടെ ജീവിത്തതിലുണ്ടാകും.   

9 /13

ധനു രാശിക്കാര്‍ക്ക് ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ആ​ഗ്രഹിക്കുന്നത് പോലെ ജീവിതത്തിൽ മുന്നോട്ട് പോകാൻ സാധിക്കും.   

10 /13

മകരം രാശിക്കാര്‍ക്ക് വളരെ കഷ്ടപ്പെട്ടാൽ മാത്രമെ ജീവിതത്തിൽ ​ഗുണഫലങ്ങൾ ലഭിക്കുകയുള്ളൂ. പ്രതിസന്ധികൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്.  

11 /13

കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. നിങ്ങൾ ആ​ഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. ആരോ​ഗ്യം തൃപ്തികരമാകും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്കും അനുകൂലമായ ദിവസമായിരിക്കും ഇന്ന്.  

12 /13

മീനം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം വളരെ അനുകൂലമായിരിക്കും. നിങ്ങൾ ആ​ഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.  

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola